ഇന്ന് ഉത്രാട രാത്രിയിൽ ഭവനങ്ങളിൽ ഗൗളി ഊട്ട്

തിരുവല്ല : മലയാളക്കരയുടെ തിരു ഉത്സവമായ തിരുവോണത്തെ വരവേറ്റ് ഇന്ന് ഉത്രാട രാത്രിയിൽ ഭവനങ്ങളിൽ ഗൗളി ഊട്ട് നടക്കും . നൂറ്റാണ്ടുകളായി പഴമയുടെ ആചാര അനുഷ്ടാനം ആണ് ഗൗളി ഊട്ട് . സർവ്വ ജീവജാലങ്ങൾക്കും ഓണ നാളിൽ അന്നം നൽകുക എന്ന ആചാരം നിലനിർത്തിയാണ് ഗൗളി ഊട്ട് നടക്കുന്നത്. അരിപ്പൊടിയിൽ വെള്ളം ചേർത്ത് കൈകൾ മുക്കി വീടിന്റെ ഭിത്തിയിൽ പതിയ്ക്കുകയും വീടിന്റെ നാല് മൂലയ്ക്കും ഈ അരിപ്പൊടി തൂകുകയും ചെയ്യും . പ്രാണികൾ ഈ അരിപ്പൊടി കഴിച്ച് തിരുവോണ വരവേൽക്കുന്നു എന്നതാണ് സങ്കല്പം.

Advertisements

പുതു തലമുറയ്ക്ക് അന്യമായ ഈ ആചാര രീതി ഇന്നും കൈവിടാതെ കാക്കുന്ന ഏക കാനന വിശ്വാസ കേന്ദ്രമാണ് പത്തനംതിട്ട കോന്നിയിലെ ശ്രീ കല്ലേലി ഊരാളി അപ്പൂപ്പൻ കാവ് . ആദി ദ്രാവിഡ നാഗ ഗോത്ര ജനതയുടെ വിശ്വാസം ഇന്നും കാത്തു സംരക്ഷിച്ചു കൊണ്ട് പൂർണ്ണമായ പ്രകൃതി പൂജകൾ അർപ്പിച്ചു കൊണ്ടാണ് കാവിലെ ചടങ്ങുകൾ തുടങ്ങുന്നത് . സന്ധ്യക്ക് ശേഷമാണ് തിരുവോണത്തെ വരവേറ്റ് ഉത്രാട ദിനമായ ഇന്ന് ഗൗളി ഊട്ട് നടക്കുന്നത്.
പല വീടുകളിലും ഗൗളി ഊട്ട് ഇന്ന് ഇല്ലെങ്കിലും ഗൗളി ഊട്ട് നടക്കുന്ന ഏക കാനന വിശ്വാസ കേന്ദ്രമാണ് കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ കാവ് . സർവ്വ ജീവജാലങ്ങൾക്കും നിത്യവും ഊട്ടുള്ള ഏക കാവാണ് . വാനര ഊട്ട് മീനൂട്ട് ആനയൂട്ട് എന്നിവ ദിനവും ഉണ്ട് . ഉത്രാട നാളിൽ എല്ലാ ഭവനങ്ങളിലും പണ്ട് ഉണ്ടായിരുന്ന ചടങ്ങാണ് ഗൗളി ഊട്ട് . ഗൗളി ഊട്ട് ഇന്ന് അന്യമാകുന്നു എങ്കിലും പഴയ തലമുറകൾ ഇന്നും ഗൗളി ഊട്ട് നടത്താറുണ്ട്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.