പാലക്കാട് : ആലത്തൂരില്‍ കാണാതായ ഇരട്ട സഹോദരിമാരെയും സഹപാഠികളായ രണ്ട് ആണ്‍കുട്ടികളെയും കണ്ടെത്തി. കോയമ്പത്തൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ആര്‍പിഎഫ് സംഘമാണ് നാലു പേരെയും പിടികൂടിയത്. കുട്ടികളെ പിന്തുടര്‍ന്ന ആലത്തൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം ഈ സമയം കോയമ്പത്തൂര്‍ റെയില്‍വെ സ്റ്റേഷനിലെത്തലിയിരുന്നു. ഇവര്‍ക്ക് കുട്ടികളെ കൈമാറി. ആലത്തൂര്‍ പൊലീസ് ഇറക്കിയ ലുക്ക്ഔട്ട് നോട്ടീസില്‍ നിന്നാണ് ആര്‍പിഎഫ് കുട്ടികളെ തിരിച്ചറിഞ്ഞത്.
ഫ്രീഫയര്‍ ഗെയിം നാല് പേരെയും സ്വാധീനിച്ചിരുന്നു. നാല് പേരും ഗെയിമില്‍ ഒരു സ്ക്വാഡില്‍ ആയിരുന്നു. ഫ്രീ ഫയര്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കാനാണ് പോയതെന്ന് അനുമാനിക്കുന്നുണ്ടെങ്കിലും ഇവര്‍ എന്തിനാണ് വീട് വിട്ടത് എന്നതിനെ കുറിച്ച് വൃക്തമായ വിവരം കുട്ടികള്‍ നല്‍കിയിട്ടില്ല. ഗെയിം കളിയുടെ ഭാഗമായാണ് പോയതെന്ന സംശയം ആദ്യം പൊലീസിന് ഉണ്ടായിരുന്നെങ്കിലും പ്രണയനൈരാശ്യമാണോ നാടുവിടലിന് കാരണമെന്നും പരിശോധിക്കുന്നുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇവരുടെ കൈവശം ആഭരണങ്ങളും 9,100 രൂപയും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സ്വര്‍ണം വിറ്റ് കിട്ടിയ തുകയാണ് കൈയ്യിലുള്ളത് എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കുട്ടികളെ വീടുകളില്‍ എത്തിച്ച ശേഷം കൗണ്‍സിലിങ് നല്‍കും. ഇതിന് ശേഷം മാത്രമേ വീട് വിടാനുള്ള കാരണം വൃക്തമാവുകയുള്ളു.