കോട്ടയം: പോപ്പുലർ ഫ്രണ്ട് ഹർത്താലിൽ കോട്ടയത്തും അക്രമം. കോട്ടയം തെള്ളകത്തും കുറിച്ചിയിലും കെ.എസ്ആർ.ടിസി ബസുകൾക്ക് നേരെ കല്ലേറ്. കോട്ടയം സംക്രാന്തിയിൽ ലോട്ടറിക്കടയ്ക്ക് നേരെ ആക്രമണവും ഉണ്ടായി. ഈരാറ്റുപേട്ടയിൽ വാഹനം തടഞ്ഞ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്ക് നേരെ പൊലീസ് ലാത്തി വീശി.
കോട്ടയം ഈരാറ്റുപേട്ടയിലാണ് സംഘർഷമുണ്ടായത്. വാഹനം തടഞ്ഞ പോപുലർ ഫ്രണ്ട് പ്രവർത്തകരെ ലാത്തിച്ചാർജ് നടത്തി ഓടിച്ചു. 5 പ്രവർത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു. കോട്ടയത്ത് കുറിച്ചിയിൽ എം സി റോഡിൽ കെഎസ്ആർറ്റിസി ബസുകൾക്ക് നേരേ കല്ലേറുണ്ടായി. കോട്ടയത്ത് കുറിച്ചി ഔട്ട് പോസ്റ്റിലും സമീപ പ്രദേശങ്ങളിലും എം സി റോഡിൽ കെഎസ്ആർറ്റിസി ബസുകൾക്ക് നേരേ വ്യാപക കല്ലേറുണ്ടായി. കുറിച്ചി ഔട്ട് പോസ്റ്റ്, മന്ദിരം കവല, കാലായിപ്പടി എന്നിവിടങ്ങളിൽ കല്ലേറിൽ നിരവധി ബസുകളുടെ ചില്ലുകൾ തകർന്നു.
സ്ഥലത്ത് പോലീസ് എത്തി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തെള്ളകത്താണ് മറ്റൊരു കെ.എസ്.ആർ.ടി.സി ബസിന് നേരെ കല്ലേറുണ്ടായത്. എറണാകുളം ഭാഗത്തേയ്ക്കു പോയ ബസിന് നേരെയാണ് കല്ലേറ്. ബസ് തെള്ളകം ഭാഗത്ത് നിർത്തിയിട്ടിരിക്കുകയാണ്. ഇതിനിടെ സംക്രാന്തിയിൽ ലോട്ടറിക്കടയ്ക്ക് നേരെയും ആക്രമണം ഉണ്ടായി. എസ്.എൻഡിപി നേതാവ് സുരേഷ് വടക്കന്റെ കടയ്ക്കു നേരെയാണ് ആക്രമണം ഉണ്ടായത്.
കോട്ടയം കോടിമതയിൽ ലോറിക്ക് നേരെ കല്ലേറ്. ബൈക്കിൽ എത്തിയ രണ്ടംഗ സംഘമാണ് കല്ലെറിഞ്ഞതെന്ന് ലോറി ഡ്രൈവർ പറഞ്ഞു. കല്ലേറിൽ ലോറിയുടെ ഗ്ലാസുകൾ തകർന്നു