കോട്ടയത്തിന്റെ സായാഹ്നങ്ങൾക്ക് ഇനി പ്രകൃതിയുടെ കാറ്റ് : മനം കുളിർപ്പിക്കുന്ന കാഴ്ചകളുമായി കയറിയിറങ്ങി കാണാം കോട്ടയം കോടിമതയിലെ കാങ്കപ്പാടൻ ഓർച്ചാർഡ്സിനെ !

വിശ്രമവേളകൾ ആനന്ദകരമാക്കാൻ , സായാഹ്നങ്ങൾ ചില വഴിക്കാൻ സ്ഥലമില്ലാത്ത കോട്ടയത്തെ നാട്ടുകാർക്ക് ഇനി ആസ്വദിക്കാൻ പ്രകൃതിയുടെ കാറ്റ് കാങ്കപ്പാടൻ ഓർച്ചാർഡ്സിലൂടെ. അഞ്ച് ഏക്കറിൽ കോട്ടയം നഗര മധ്യത്തിലുള്ള പൂന്തോട്ടമാണ് കോടിമതയിൽ തയ്യാറായത്. !
പ്രകൃതിയോടിണങ്ങി , കിളികളോട് കൂട്ട് കൂടി നടക്കാം കോടിമതയിലെ കാങ്കപ്പാടൻ ഓർച്ചാർഡ്സിൽ. പുതുമയാർന്ന ചെടികളും , പൂക്കളും , ഇൻഡോർ പ്ളാന്റുകളും , ഗ്രാസുകളും , ഫലവൃക്ഷ ങ്ങളും കൊണ്ട് നിറഞ്ഞിരിക്കുകയാണ് ഇവിടെ.

Advertisements

ആറ്റുതീരത്ത് പക്ഷികളുടെ ശബ്ദം കേട്ട് , പ്രകൃതിയുടെ കാറ്റേറ്റ് സായാഹ്നങ്ങൾ ആസ്വദിക്കാനുള്ള അത്യപൂർവ അവസരമാണ് കോട്ടയത്തെ കുട്ടികൾക്കും മുതിർന്നവർക്കും കാങ്കപ്പാടൻ ഓർച്ചാർഡ്സ് ഒരുക്കുന്നത്. കോട്ടയം നഗരത്തിലെ ഏറ്റവും വലിയ നഴ്സറിയുടെ സൗന്ദര്യം ആസ്വദിക്കാൻ നൂറ് കണക്കിന് ആളുകളാണ് ഇതിനോടകം എത്തുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കോടിമത നാലുവരിപ്പാതയിൽ സുമംഗലി ഓഡിറ്റോറിയത്തിന് എതിർ വശത്ത് ചിക്കിങ്ങിന് സമീപത്തായി പ്രകൃതിയുടെ കൂട്ടൊരുക്കിയാണ് കാങ്കപ്പാടൻ വിളിക്കുന്നത്.
നാലു പതിറ്റാണ്ടിന്റെ പാരമ്പര്യമാണ് ചെടിയും വിത്തും വളവും അടങ്ങുന്ന വൻ ശേഖരമുള്ള കാങ്കപ്പാടൻ ഓർച്ചാർഡ്സ് നഴ്സറി ഒരുക്കുന്നത്. അഞ്ച് ഏക്കറിൽ ഔഷധ ചെടികൾ മുതൽ , പൂന്തോട്ട സസ്യങ്ങൾ വരെയുള്ള അമൂല്യ ശേഖരം കാങ്കപ്പാടന്റെ കരുത്തായുണ്ട്.
ഗേറ്റ് കടന്ന് ഉളളിലേയ്ക്ക് കയറിയാൽ കാണാം കിളികളോട് കൂട്ട് കൂടി നിൽക്കുന്ന ചെടികളുടെ ഭംഗി. സൗജന്യമായി കാഴ്ചകൾ ആസ്വദിക്കാൻ കാങ്കപ്പാടൻ വിളിക്കുമ്പോൾ കോട്ടയത്തിന് പോകാതിരിക്കാനാവുമോ ?
പ്രകൃതിയെ അടുത്തറിയാൻ , കാങ്കപ്പാടൻ ഓർച്ചാർഡിനെ വിളിക്കാം
ഫോൺ – 8156952740

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.