ചങ്ങനാശേരി പൂവത്ത് ദൃശ്യം മോഡൽ കൊലപാതകം; ആലപ്പുഴയിൽ നിന്നും കാണാതായ ആളുടെ മൃതദേഹം പൂവത്ത് വീടിന്റെ തറ കുഴിച്ച് കോൺക്രീറ്റ് ചെയ്തു; കേസിൽ നിർണ്ണായകമായത് വാകത്താനത്ത് തോട്ടിൽ നിന്നും കണ്ടെത്തിയ ബൈക്ക്

ക്രൈം ഡെസ്‌ക്
ജാഗ്രതാ ന്യൂസ്
ചങ്ങനാശേരി;

ആലപ്പുഴയിൽ നിന്നും കാണാതായ വ്യക്തിയുടെ മൃതദേഹം ചങ്ങനാശേരി പൂവത്ത് വീടിന്റെ തറ തുരന്ന് കുഴിച്ചിട്ട ശേഷം കോൺക്രീറ്റ് ചെയ്തതായി സൂചന. ദൃശ്യം മോഡലിൽ നടന്ന കൊലപാതകത്തിന്റെ വിശദാംശങ്ങൾ കണ്ടെത്തുന്നതായി പൊലീസ് സംഘം അന്വേഷണം ആരംഭിച്ചിട്ടുണ്ട്്. പൂവത്തെ വീട്ടിൽ എത്തിയ പൊലീസ് സംഘം പ്രാഥമിക പരിശോധന നടത്തിയപ്പോൾ മൃതദേഹം ഇവിടെ ഉണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം വാകത്താനം ഇരവിനല്ലൂരിൽ തോട്ടിൽ നിന്നും ആലപ്പുഴ രജിസ്‌ട്രേഷനിലുള്ള ബൈക്ക് കണ്ടെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയതെന്നാണ് സൂചന. സംഭവത്തിൽ ചങ്ങനാശേരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Advertisements

ആലപ്പുഴ രജിസ്‌ട്രേഷൻ ബൈക്ക് കഴിഞ്ഞ ദിവസം കണ്ടെത്തിയത് വാകത്താനം പൊലീസ് സ്റ്റേഷൻ പരിധിയിൽ ഞാലിയാകുഴിയിലെ തോട്ടിൽ നിന്നുമായിരുന്നു. ഈ ബൈക്ക് കേന്ദ്രീകരിച്ചാണ് പൊലീസ് സംഘം അന്വേഷണം ആരംഭിച്ചത്. ചങ്ങനാശേരി സ്വദേശിയാണ് മരിച്ചതെന്നാണ് സൂചന. ചങ്ങനാശേരി സ്വദേശിയുടെ ഭാര്യാ സഹോദരനെയാണ് കൊന്ന് കുഴിച്ച് മൂടിയതെന്നാണ് പൊലീസിനു ലഭിക്കുന്ന സൂചന. പ്രതിയെപ്പറ്റി കൃത്യമായ സൂചന ലഭിച്ചതായും പൊലീസ് പറയുന്നു. പൂവത്തെ വീടിന്റെ കോൺക്രീറ്റും മെറ്റലും ഇളക്കി പൊലീസ് നടത്തിയ പരിശോധനയിൽ മൃതദേഹം ഇതിനടിയിലുള്ളതായി സൂചന ലഭിച്ചിട്ടുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ദൃശ്യം മോഡലിൽ വീടിന്റെ തറയ്ക്കുള്ളിൽ ഇയാളെ കുഴിച്ചിട്ട ശേഷം തറ കോൺക്രീറ്റ് ചെയ്യുകയായിരുന്നു എന്ന സംശയമാണ് ഉരുന്നത്. സംഭവത്തിൽ ചങ്ങനാശേരി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം വീട്ടിലെത്തിയിട്ടുണ്ട്. ശാസ്ത്രീയ പരിശോധന സംഘവും വിലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും അടക്കം സ്ഥലത്ത് എത്തി പരിശോധന നടത്തും. തുടർന്നാകും മൃതദേഹം പുറത്ത് എടുക്കുക.

Hot Topics

Related Articles