കോട്ടയം : വയോജന ദിനചാരണത്തിന്റെ ഭാഗമായി അതിരമ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും ആർപ്പൂക്കര ഗ്രാമ പഞ്ചായത്തിന്റെയും എസ് എം ഇ ഗാന്ധിനഗർ നഴ്സിംഗ് വിങ്ങിന്റെയും ആഭിമുഖ്യത്തിൽ നവജീവൻ ട്രസ്റ്റിൽ വച്ച് വിവിധ പരിപാടികളോട് കൂടി ആചരിച്ചു. പ്രായമായവരുടെ മാനസിക ശാരീരിക ആരോഗ്യത്തിന്റെ പ്രാധാന്യവും അവരെ സംരക്ഷിക്കേണ്ടതിന്റെ ഉത്തരവാദിത്വവും പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിനു വേണ്ടിയാണു ഈ പരിപാടി സംഘടിപ്പിച്ചത്.
ബോധവത്കരണ ക്ലാസുകൾ, കലാപരിപാടികൾ, മുതിർന്ന വ്യക്തികളെ ആദരിക്കൽ എന്നിവ സംഘടിപ്പിച്ചു. പരിപാടികൾ ആർപ്പൂക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് മഞ്ജു മനോജ് ഉദ്ഘാടനം ചെയ്തു. ആതിരമ്പുഴ ഹെൽത്ത് സൂപ്പർവൈസർ വേണുഗോപാൽ അധ്യക്ഷത വഹിച്ചു.നവജീവൻ ട്രസ്റ്റ് രക്ഷധികാരി പി യു തോമസ് അനുഗ്രഹ പ്രഭാഷണം നടത്തി. കുമാരകം എ.. ഒ ഡോ. ലാൽ ആന്റണി ക്ലാസ്സ് നയിച്ചു. സിനി ആർടിസ്റ് ചാലി പാലാ മുതിർന്ന വ്യക്തികളെ പൊന്നാട അണിയിച്ചു.ഫോറെസ്റ്റ് ഡെവലപ്പ്മെന്റ് സൊസൈറ്റി ചെയർപേഴ്സൺ ലതിക സുഭാഷ്, ഹെൽത്ത് ഇൻസ്‌പെക്ടർ അനൂപ് കുമാർ , ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ അശ്വതി ഓമനക്കുട്ടൻ, ജൂനിയർ പബ്ലിക് ഹെൽത്ത് നേഴ്സ് ഹേമ പി.സി , ലിസി, എസ് എം ഇ എൻ.എസ് എസ് കോർഡിനേറ്റർ സപ്തമി, വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുത്തു.