കൈക്കൂലി വാങ്ങുന്നതിനിടെ ഇടുക്കി കൊന്നത്തടി വില്ലേജ് ഓഫിസർ പിടിയിലായ സംഭവം : സർട്ടിഫിക്കറ്റ് വാങ്ങി നൽകി വിജിലൻസ്

ഇടുക്കി : കൈക്കൂലി വാങ്ങുന്നതിനിടെ ഇടുക്കി കൊന്നത്തടി വില്ലേജ് ഓഫിസർ പിടിയിലായ സംഭവത്തിൽ സർട്ടിഫിക്കറ്റ് വാങ്ങി നൽകി വിജിലൻസ്. ധനകാര്യ സ്ഥാപനത്തിൽ ന്നും ലോൺ എടുക്കുന്ന ആവശ്യത്തിനായി കുടുംബാംഗ സർട്ടിഫിക്കേറ്റ് നൽകുന്നതിനായി അപേക്ഷ നൽകിയ വ്യക്തിയിൽ നിന്നാണ് വില്ലേജ് ഓഫിസർ കൈക്കൂലി വാങ്ങിയത്. കൊന്നത്തടി വില്ലേജ് ഓഫീസർ പ്രമോദ് കുമാർ കെ.ആർനെയാണ് വിജലൻസ് സംഘം കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. ഈ അപേക്ഷകനായ നിസാറിനാണ് വിജിലൻസ് ഇടപെടലിൽ സർട്ടിഫിക്കറ്റ് ലഭിച്ചത്. വില്ലേജ് ഓഫീസിൽ ഫാമിലി മെമ്പർഷിപ്പ് സർട്ടിഫിക്കറ്റിന് അപേക്ഷ നൽകിയ നിസാറിന് ഫാമിലി മെമ്പർഷിപ്പ് സർട്ടിഫിക്കറ്റ് പുതിയ വില്ലേജ് ഓഫീസർ കൈമാറി.

Advertisements

Hot Topics

Related Articles