ചങ്ങനാശേരി : ചങ്ങനാശ്ശേരി പൂവത്തെ ദൃശ്യം മോഡൽ കൊലപാതകത്തിൽ വീടിനുള്ളിൽ നിന്നും ലഭിച്ച മൃതദേഹം ആലപ്പുഴ സ്വദേശിയുടെതാണെന്ന് തിരിച്ചറിഞ്ഞു. ചങ്ങനാശ്ശേരി ആലപ്പുഴ പോലീസ് സംഘം നിർദ്ദേശിച്ചത് അനുസരിച്ച് എത്തിയ ബന്ധുക്കളാണ് മരിച്ചത് ബിനു കുമാർ തന്നെയാണെന്ന് തിരിച്ചറിഞ്ഞത്. മൃതദേഹത്തിന് മൂന്നു ദിവസമെങ്കിലും പഴക്കമുണ്ടെന്ന് സംശയിക്കുന്നതായി ചങ്ങനാശ്ശേരി ഡിവൈഎസ്പി ജാഗ്രത ന്യൂസ് ലൈവിനോട് പറഞ്ഞു. കേസിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടെന്ന് സംശയിക്കുന്നതായും പ്രതികൾക്കായി അന്വേഷണം ഊർജ്ജിതമാക്കിയതായും ചങ്ങനാശ്ശേരി പോലീസ് അറിയിച്ചു.
ചങ്ങനാശേരി പൂവത്തെ ദൃശ്യം മോഡൽ കൊലപാതകം; വീടിനുള്ളിൽ ചാക്കിൽക്കെട്ടിയ നിലയിൽ മൃതദേഹാവശിഷ്ടങ്ങൾ; മൃതദേഹം കാണാതായ ആലപ്പുഴ സ്വദേശിയുടേതെന്നുറപ്പിക്കാൻ പരിശോധനയുമായി പൊലീസ്
ഒരാഴ്ച മുമ്പ് കാണാതായ ആലപ്പുഴ സൗത്ത് ആര്യാട് മൂന്നാം വാർഡ് കിഴക്കേതയ്യിൽ പുരുഷന്റെ മകൻ ബിന്ദുകുമാറിന്റെ (40) മൃതദേഹമാണ് ഇതെന്ന സംശയത്തിലാണ് പൊലീസ് സംഘം പരിശോധന നടത്തുന്നത്. പൂവത്തെ എസി കനാൽ റോഡിനു സമീപത്തെ കോളനിയിലെ വീട്ടിൽ നിന്നാണ് മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയിരിക്കുന്നത്. ചാക്കിൽ കെട്ടിയ നിലയിലാണ് മൃതദേഹം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ആലപ്പുഴയിൽ നിന്നും കാണാതായ ആലപ്പുഴ സ്വദേശിയായ ബിന്ദുകുമാറിനെ കൊലപ്പെടുത്തി വീടിനുള്ളിൽ കുഴിച്ചിട്ടതായാണ് സംശയിക്കുന്നത്. വീടിനുള്ളിൽ കുഴിച്ചതായും, അടുത്തിടെ കോൺക്രീറ്റിംങ് നടത്തിയതായുമുള്ള വിവരങ്ങളും പൊലീസ് സംഘത്തിന് ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് സംഘം ഇപ്പോൾ അന്വേഷണം ആരംഭിച്ചിരിക്കുന്നത്. ആർഡിഒയുടെ നിർദേശാനുസരണം ചങ്ങനാശേരി തഹസീൽദാർ സ്ഥലത്ത് എത്തിയാണ് പരിശോധന നടത്തിയത്.
ഒരാഴ്ച മുൻപാണ് ആലപ്പുഴ സ്വദേശിയായ ബിന്ദുകുമാറിനെ കാണാതായത്. ഇതു സംബന്ധിച്ചു ആലപ്പുഴ നോർത്ത് പൊലീസിൽ പരാതിയും ബന്ധുക്കൾ നൽകിയിരുന്നു. ഇയാളുമായി ബന്ധപ്പെട്ട് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാളുടെ ടവർ ലൊക്കേഷൻ ചങ്ങനാശേരി ഭാഗത്ത് കണ്ടെത്തിയത്. ചങ്ങനാശേരി ഭാഗത്ത് പൊലീസ് നടത്തിയ അന്വേഷണത്തിൽ അവസാനമായി ബിന്ദുകുമാർ വിളിച്ചത് പൂവം സ്വദേശിയെ ആണെന്നു കണ്ടെത്തി. തുടർന്നു, ഇയാളുടെ വീട്ടിൽ പൊലീസ് പരിശോധന നടത്തിയെങ്കിലും ഇയാളെ കണ്ടെത്താൻ സാധിച്ചില്ല. തുടർന്ന് പ്രദേശത്ത് നടത്തിയ അന്വേഷണത്തിലാണ് കഴിഞ്ഞ ദിവസങ്ങളിൽ വീട്ടിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടന്നതായും, വീടിന്റെ തറ കുഴിയ്ക്കുകയും കോൺക്രീറ്റ് ചെയ്തതായും കണ്ടെത്തിയത്.
തുടർന്നു പൊലീസ് നടത്തിയ പരിശോധനയിൽ ആലപ്പുഴ സ്വദേശി സഞ്ചരിച്ച ബൈക്ക് വാകത്താനത്തു നിന്നു കണ്ടെത്തി. ഇതേ തുടർന്നാണ് ചങ്ങനാശേരി കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചത്. ഇതോടെയാണ് വീടിനുള്ളിൽ നടത്തിയ നിർമ്മാണ പ്രവർത്തനങ്ങൾ അടക്കം പൊലീസ് അന്വേഷണ പരിധിയിൽ എത്തിയത്. തുടർന്നു ചങ്ങനാശേരി സ്റ്റേഷൻ ഹൗസ് ഓഫിസർ റിച്ചാർഡ് വർഗീസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്ത് എത്തുകയായിരുന്നു. തുടർന്നാണ് വീട് പൊളിച്ച് പരിശോധന നടത്താൻ തീരുമാനത്തിൽ എത്തിയത്.
ഇതേ തുടർന്നു റവന്യു അധികൃതരെ പൊലീസ് വിവരം അറിയിച്ചു. റവന്യു അധികൃതരുടെ അനുമതിയോടെ മാത്രമേ വീട് പൊളിച്ച് പരിശോധന നടത്താൻ സാധിക്കൂ. ഇതേ തുടർന്നു പൊലീസ് അധികൃതർ ആർഡിഒയെ വിവരം അറിയിച്ചു. ഇദ്ദേഹം സ്ഥലത്ത് എത്തിയ ശേഷമാണ് പൊലീസ് സംഘം വീട് കുഴിച്ചുള്ള പരിശോധന ആരംഭിച്ചത്. അരമണിക്കൂറോളം വീട് കുഴിച്ച ശേഷമാണ് ചാക്കിൽ കെട്ടിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്. തുടർന്ന്, പൊലീസ് സംഘം മൃതദേഹത്തിന്റെ ഇൻക്വസ്റ്റ് അടക്കം പൂർത്തിയാക്കി പരിശോധനകൾക്കായി മൃതദേഹം ആശുപത്രിയിലേയ്ക്കു മാറ്റി. പോലീസ് നിർദ്ദേശം അനുസരിച്ച് ഇവിടെയെത്തിയ ബന്ധുക്കളാണ് മരിച്ചത് ബിന്ദു കുമാർ തന്നെയാണെന്ന് തിരിച്ചറിഞ്ഞത്.
കേസിൽ ബിന്ദു കുമാറിന്റെ സഹോദരി ഭർത്താവിനെയാണ് പോലീസ് സംശയിക്കുന്നത്. ഇയാൾക്കൊപ്പം കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടെന്നും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇത് തുടർന്ന് പ്രതികൾക്കായി അന്വേഷണം ഊർജ്ജിതമാക്കി. തമിഴ്നാട്ടിൽ അടക്കം ബന്ധമുള്ള പ്രതികൾ കേരളം വിട്ടിട്ടുണ്ടെന്ന് സംശയത്തിലാണ് പോലീസ്.