ഏറ്റുമാനൂർ മണർകാട് ബൈപ്പാസിൽ പേരൂർ ചെറുവാണ്ടുരിൽ വാഹനാപകടം ; നിയന്ത്രണം വിട്ട കാർ മറിഞ്ഞു ; പത്തനംതിട്ട സ്വദേശികൾക്ക് പരിക്ക്

ഏറ്റുമാനൂർ : മണർകാട് ബൈപ്പാസിൽ  പേരൂരിൽ വാഹനാപകടം. പേരൂർ ചെറുവാണ്ടൂർ ജംഗ്ഷന് സമീപം കാർ ആറടിയോളം താഴ്ചയുള്ള പാടശേഖരത്തിലേക്ക് മറിഞ്ഞു. ശനിയാഴ്ച രാവിലെ 11:30തോടെയാണ് അപകടമുണ്ടായത്. പത്തനംതിട്ട സ്വദേശി ബെസ്‌റ്റോ ജോർജിന്റെ  കാറാണ് അപകടത്തിൽ പെട്ടത്. ഏറ്റുമാനൂർ ഭാഗത്തുനിന്നും  പത്തനംതിട്ടയ്ക്ക് പോവുകയായിരുന്നു  ബെസ്റ്റോയുടെ പിന്നിൽ ഇതേ ദിശയിൽ എത്തിയ  മറ്റൊരു കാർ ഇടിക്കുകയായിരുന്നു.

Advertisements

ഇടിയുടെ ശക്തിയിൽ  നിയന്ത്രണംവിട്ട കാർ റോഡരികിലുള്ള  പാടശേഖരത്തിലേക്ക് മറിയുകയും  ഇവിടെ ഉണ്ടായിരുന്ന  പരസ്യ ബോർഡിൽ ഇടിച്ചു നിൽക്കുകയുമായിരുന്നു. ബൈക്ക് യാത്രക്കാരൻ  ഓവർടേക്ക് ചെയ്യുന്നതിനിടെ  കാർ വെട്ടിച്ചു മാറ്റിയപ്പോഴാണ്   ബെസ്‌റ്റോയുടെ കാറിൽ ഇടിച്ചത്. അപകടത്തിൽ ബെസ്‌റ്റോ അത്ഭുതകരമായി രക്ഷപ്പെട്ടു. ക്രെയിൻ ഉപയോഗിച്ച്  കാർ റോഡിൽ കയറ്റി. അപകടത്തിൽ കാർ ഭാഗികമായി തകർന്നു.

Hot Topics

Related Articles