പത്തനംതിട്ട : എൻആർഇജി വർക്കേഴ്സ് യൂണിയൻ (സിഐടിയു) ജില്ലാ മാർച്ചും സംഗമവും നടത്തി. തൊഴിലുറപ്പ് പദ്ധതിയെ തകർക്കുന്ന കേന്ദ്ര സർക്കാരിന്റെ നിയമവിരുദ്ധ ഉത്തരവുകൾ പിൻവലിക്കുക, തൊഴിലുറപ്പ് പദ്ധതി സംരക്ഷിക്കുക, പഞ്ചായത്തിൽ ഒരേ സമയം 20 പ്രവൃത്തികൾ മാത്രമേ പാടുള്ളു വെന്ന നിബന്ധന പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് മാർച്ചും ധർണയും നടത്തിയത്. അബാൻ ജംക്ഷൻ, റിങ് റോഡ് എന്നിവിടങ്ങളിൽ നിന്നും അരലക്ഷത്തോളം പേർ പങ്കെടുത്ത മാർച്ച് ആരംഭിച്ച്
സെൻട്രൽ ജംക്ഷൻ വഴി പഴയ ബസ് സ്റ്റാൻഡിൽ എത്തി സമാപിച്ചു.
ജില്ലാ പ്രസിഡന്റ് എസ്. ഭന്ദ്രകുമാരി അധ്യക്ഷത വഹിച്ച യോഗത്തിൽ യൂണിയൻ സംസ്ഥാന ട്രഷറർ സുസൻ കോടി സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ആർ. സനൽകുമാർ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ റോയി ഫിലിപ്, സൗന്ദാ രാജൻ, പി ആർ പ്രസാദ്, പ്രസന്നകുമാർ, ഓമന രാജൻ, പി കെ അനീഷ്, സീമ സജി, ബിജിലി പി ഈശോ, ലതാ വിക്രമൻ, അനിതാ രാധാ സുരേഷ്, ബിൻസി ബാബു, എ ആർ. അജീഷ് കുമാർ, ശശിധരൻ , രാജശേഖര കുറുപ്പ്, ഇ കെ അജി, പ്രമോദ് സീതത്തോട്, മോഹനൻ നായർ, ഫസൽ, ബിനോയി കുര്യാക്കോസ്, പ്രമോദ് വള്ളിക്കോട്, കോന്നി വിജയകുമാർ , ശോശാമ്മ തോമസ്, പ്രസന്ന തുടങ്ങിയവർ സംസാരിച്ചു.