വൈക്കം:ജോലിക്കു പോകാൻ ബസിൽ കയറി സീറ്റിൽ ഇരുന്ന യാത്രക്കാരൻ മരിച്ചു. ഞായറാഴ്ച രാവിലെ 7.55ന് വൈക്കം പഴയ സ്വകാര്യ ബസ് സ്റ്റാൻഡിലായിരുന്നു സംഭവം. നേരേകടവ് കരീത്തറ കെ ജി സുഗുണനാ(58)ണ് മരിച്ചത്. സ്റ്റാൻഡിനു സമീപത്തെ കടയിൽ നിന്നും പത്രം വാങ്ങി ബസിൽ കയറി ഇരുന്ന സുഗുണനെ കണ്ട് അസ്വാഭാവികത തോന്നിയ കണ്ടക്ടർ വിളിച്ചെങ്കിലും വിളി കേൾക്കാതെ വന്നതോടെ ബസിൽ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആനന്ദയെ വിവാഹം ചെയ്ത് ടി വി പുരം പഞ്ചായത്തിലെ ചേരുംചുവട്ടിൽ ആയിരുന്നു താമസം. മക്കൾ :ഡോ.സൂര്യ കെ. സുഗുണൻ, മീര കെ. സുഗുണൻ, മരുമകൻ: ജയറാം ജയദേവ്. സംസ്കാരം തിങ്കളാഴ്ച രാവിലെ 11 മണിക്ക് സഹോദരിയായ വടയാർ മുണ്ടോടിയിൽ
രാധാ അപ്പുവിന്റെ വീട്ടുവളപ്പിൽ നടക്കും. പോസ്റ്റുമോർട്ടത്തിനു ശേഷം ഞായറാഴ്ച രാത്രിയോടെ മൃതദേഹം സഹോദരിയുടെ വീട്ടിൽഎത്തിച്ചു
ജോലിയ്ക്കു പോകാൻ ബസിൽ കയറി സീറ്റിലിരുന്ന യാത്രക്കാരൻ മരിച്ചു; മരിച്ചത് വൈക്കം നേരെ കടവ് സ്വദേശി
Advertisements