തലയോലപ്പറമ്പ് : തൊഴിലില്ലായ്മക്കെതിരെ, മതനിരപേക്ഷ ഇന്ത്യക്കായി യുവജനമുന്നേറ്റം എന്ന മുദ്രാവാക്യം ഉയർത്തി ഡിവൈഎഫ്‌ഐ തലയോലപ്പറമ്പ് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആരംഭിച്ച കാൽനട പ്രചാരണ ജാഥക്ക് ഉജ്ജ്വല സ്വീകരണം. ഇറുമ്പയം ജങ്ഷനിൽ നിന്നും പര്യടനം ആരംഭിച്ച ജാഥ വെട്ടിക്കാട്ടുമുക്ക് ,വടകര, വടയാർ, മറവൻതുരുത്ത്, ടോൾ, വാഴേക്കാട് എന്നിവിടങ്ങളിൽ നൽകിയ പ്രൗഡ ഗംഭീരമായ സ്വീകരണങ്ങൾ ഏറ്റുവാങ്ങി ചെമ്പിൽ സമാപിച്ചു.
വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ പി എസ് നൗഫൽ, ഗൗരിനന്ദന രാജേഷ്, നന്ദനാ ബാബു, അമൽ രാജ്, അമൽ ഭാസ്‌കർ , കെ എസ് സച്ചിൻ ,അർജുൻ ബാബു, ആകാശ് യശോദരൻ, കെ സി അപർണ്ണ , ജി സാജൻ, ശരൺ കാന്ത്, ആദിത്യൻ, ടി അജയ് എന്നിവർ സംസാരിച്ചു. ചെമ്പിൽ നടന്ന സമാപന സമ്മേളനം വെള്ളാവൂർ പഞ്ചായത്ത് പ്രസിഡന്റ് ടി എസ് ശ്രീജിത്ത് ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് ജിനു ജോർജ്ജ് അധ്യക്ഷനായി. വിവിധ കേന്ദ്രങ്ങളിൽ നൽകിയ സ്വീകരണങ്ങൾക്ക് ജാഥാ ക്യാപ്റ്റൻ എസ് സന്ദീപ് ദേവ് , വൈസ് ക്യാപ്റ്റൻ അതുല്യ ഉണ്ണി , മാനേജർ അഡ്വ. ജിതിൻ ബോസ് എന്നിവർ നന്ദി പറഞ്ഞു.