പമ്പ : ശബരിമല മാളികപ്പുറം മേൽശാന്തി മാരുടെ നറക്കടുപ്പ് നടന്നു. കണ്ണൂർ സ്വദേശി ജയരാജൻ നമ്പൂതിരിയാണ് ശബരിമല മേൽശാന്തി. വൈക്കം സ്വദേശിയായ ഹരിഹരൻ നമ്പൂതിരിയാണ് മാളികപ്പുറം മേൽശാന്തി.
കണ്ണൂർ തളിപ്പറമ്പ് മലപ്പട്ടം കീഴൂത്രിൽ ഇല്ലം കെ.ജയരാജൻ നമ്പൂതിരിയെയാണ് ശബരിമല മേൽശാന്തിയായി നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്തത്.
വൈക്കം ഇണ്ടംതുരുത്തി മന ഹരിഹരൻ നമ്പൂതിരി മാളികപ്പുറം മേൽശാന്തി.
പന്തളം കൊട്ടാരത്തില്‍ നിന്നുള്ള കൃത്തികേശ് വര്‍മ്മയും പൗർണ്ണമി ജി വര്‍മ്മയും ചേർന്നാണ് നറുക്കെടുപ്പ് നടത്തിയത്. 2011ലെ സുപ്രിംകോടതി ഉത്തരവ് പ്രകാരമാണ് പന്തളം കൊട്ടാരം വലിയ തമ്പുരാന് നിര്‍ദേശിക്കുന്ന കുട്ടികളെ നറുക്കെടുപ്പിനായി അയച്ചുതുടങ്ങിയത്. ശബരിമലയിലും മാളികപ്പുറത്തും വരുന്ന ഒരു വര്‍ഷക്കാലം മേല്‍ശാന്തിയായി ചുമതല വഹിക്കേണ്ടവരെയാണ് ശബരിമല സന്നിധാനത്ത് നറുക്കിട്ടെടുത്തത്. കുട്ടികള്‍ക്കൊപ്പം കൊട്ടാരം നിർവ്വാഹക സംഘം സെക്രട്ടറി
പി എൻ നാരായണ വർമ്മ, അംഗങ്ങളായ കേരളവർമ്മ,അരുൺ വർമ്മ, കുട്ടികളുടെ രക്ഷകർത്താക്കളായ അനൂപ്, ഗിരീഷ് എന്നിവരും സന്നിധാനത്ത് ഉണ്ടായിരുന്നു.