പാചക വാതക സബ്‌സിഡി പുന: സ്ഥാപിക്കണം : നാഷണലിസ്റ്റ് മഹിളാ കോൺഗ്രസ്സ്

കോട്ടയം : പാചകവാതകത്തിന്റെ അന്യായമായ വില വർദ്ധനവ് താങ്ങാനാവുന്നില്ലെന്നും, കേന്ദ്ര സർക്കാർ സബ്‌സിഡി പുന:സ്ഥാപിക്കണമെന്നും നാഷണലിസ്റ്റ് മഹിളാ കോൺഗ്രസ്സ് ജില്ലാ നേതൃയോഗം ആവശ്യപ്പെട്ടു. മഹിളാ കോൺഗ്രസ്സ് സംസ്ഥാന പ്രസിഡണ്ട് ഷീബാ ലിയോൺ നേതൃയോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻറ് ഐഷാ ജഗദീഷ് അദ്ധ്യക്ഷത വഹിച്ചു. എൻ സി പി സംസ്ഥാന വൈസ് പ്രസിഡന്റ് ലതിക സുഭാഷ് മുഖ്യ പ്രഭാഷണം നടത്തി.

Advertisements

എൻ സി പി ജില്ലാ പ്രസിഡന്റ് ബെന്നി മൈലാടുർ , സംസ്ഥന നിർവ്വാഹക സമിതി അംഗങ്ങളായ പി.കെ ആനന്ദക്കുട്ടൻ, പി.ഓ .രാജേന്ദ്രൻ , മഹിളാ കോൺഗ്രസ്സ് സംസ്ഥന സെക്രട്ടറി ബീനാ ജോബി, ജില്ലാ ഭാരവാഹികളായ ജയശ്രീ രമേശ്, രുഗ്മിണി അമ്മ, ലിസ്സി തോമസ്, ഇന്ദിര ഗോപാലകൃഷ്ണൻ , ശ്യാമ വിഷ്ണു, ജിൻസ്‌മോൾ ഫിലിപ്പ്, സുഷ്മ രാജേഷ് എന്നിവർ പ്രസംഗിച്ചു.

Hot Topics

Related Articles