ഇന്നത്തെ തിരക്കുപിടിച്ച ജീവിതത്തിൻറെ സന്തതസഹചാരിയാണ് ‘സ്ട്രെസ്’ അഥവാ മാനസിക പിരിമുറുക്കം. പല കാരണങ്ങൾ കൊണ്ടും മാനസിക സമ്മർദ്ദം ഉണ്ടാകാം. ജോലിയിൽ നിന്നുള്ള ബുദ്ധിമുട്ടുകളോ, സാമ്പത്തിക പ്രശ്നങ്ങളോ, കുടുംബ പ്രശ്നങ്ങളോ.. എന്തും നമ്മളെ സമ്മർദ്ദത്തിലാക്കാം. യോഗ പോലുള്ള കാര്യങ്ങളിലൂടെ ഇവയെ നിയന്ത്രിക്കാനാകും. അതോടൊപ്പം ഇത്തരം സമ്മർദ്ദങ്ങളെ കുറയ്ക്കാൻ ചില ഭക്ഷണങ്ങൾക്ക് കഴിവുണ്ടെന്നാണ് പഠനങ്ങൾ പറയുന്നത്.
സമ്മർദ്ദത്തെ നേരിടാൻ വേണ്ടുന്ന ഊർജം ലഭിക്കാൻ കഴിക്കേണ്ട ചില പഴങ്ങളെ പരിചയപ്പെടാം…
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ബ്ലൂബെറി ആണ് ആദ്യമായി ഈ പട്ടികയിൽ ഉൾപ്പെടുന്നത്. ആൻറി ഓക്സിഡൻറുകൾ ധാരാളം അടങ്ങിയ ഇവ കഴിക്കുന്നത് ‘സ്ട്രെസ്’ കുറയ്ക്കാൻ സഹായിക്കും. ഒപ്പം ഇവ ദഹനം മെച്ചപ്പെടുത്തുകയും ഹൃദ്രോഗത്തിൽ നിന്നും പ്രമേഹത്തിൽ നിന്നും സംരക്ഷിക്കുകയും ചെയ്യും.
കിവി പഴം ആണ് അടുത്തതായി ഈ പട്ടികയിൽ ഉൾപ്പെടുന്നത്. കിവി സ്ഥിരമായി കഴിക്കുന്നതുമൂലം മനസ്സിന് ശാന്തത ലഭിക്കുകയും നല്ല ഉറക്കം ലഭിക്കാൻ സഹായിക്കുകയും ചെയ്യും.
തക്കാളിയാണ് അടുത്തതായി ഈ പട്ടികയിൽ ഉൾപ്പെടുന്നത്. ഇവയും മാനസിക പിരിമുറുക്കങ്ങൾ കുറയ്ക്കാൻ സഹായിച്ചേക്കാം എന്നാണ് വിദഗ്ധർ പറയുന്നത്.
നേന്ത്രപ്പഴമാണ് അടുത്തതായി ഈ പട്ടികയിൽ ഉൾപ്പെടുന്നത്. സ്ട്രെസിനെ അകറ്റാനും മോശം മൂഡ് മറികടക്കാനും ഇത്രമാത്രം സഹായകമാകുന്ന മറ്റൊരു ഭക്ഷണമില്ലെന്നാണ് ന്യൂട്രീഷ്യനിസ്റ്റുകൾ അവകാശപ്പെടുന്നത്. അതിനാൽ നേന്ത്രപ്പഴം ദിവസവും ഡയറ്റിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്.
നാരങ്ങയാണ് അടുത്തതായി ഈ പട്ടികയിൽ ഉൾപ്പെടുന്നത്. വിറ്റാമിൻ സി ഉൾപ്പടെയുള്ള പല വിറ്റാമിനുകളും അടങ്ങിയ നാരങ്ങ സ്ട്രെസ് കുറയ്ക്കാൻ സഹായിക്കും.
അവക്കാഡോ ആണ് അടുത്തതായി ഈ പട്ടികയിൽ ഉൾപ്പെടുന്നത്. അവക്കാഡോയിൽ അടങ്ങിയിട്ടുള്ള വിറ്റാമിൻ ബി, ഇ എന്നിവ സ്ട്രെസ് കുറയ്ക്കാൻ സഹായിക്കും. കൂടാതെ മറ്റൊരു ഘടകമായ ഗ്ലുടാതിയോൺ (glutathione) എന്ന ആന്റിഓക്സിഡന്റ് ശരീരത്തിലെ അനാവശ്യകൊഴുപ്പിനെ നീക്കം ചെയ്യും.
തണ്ണിമത്തൻ ആണ് അടുത്തതായി ഈ പട്ടികയിൽ ഉൾപ്പെടുന്നത്. ധാരാളം വിറ്റാമിനുകളും പൊട്ടാസ്യവും മഗ്നീഷ്യവും അടങ്ങിയ തണ്ണിമത്തൻ പല രോഗങ്ങൾക്കുമുള്ള പ്രതിവിധിയാണ് എന്നും വിദഗ്ധർ അഭിപ്രായപ്പെടുന്നു. തണ്ണിമത്തൻ, ഉയർന്ന രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുമെന്ന് പഠനങ്ങൾ പോലും പറയുന്നുണ്ട്. ധാരാളം ഫൈബർ അടങ്ങിയ തണ്ണിമത്തൻ കഴിക്കുന്നത് ദഹനം സുഖമമാക്കാനും സഹായിക്കും. 99% വെള്ളം അടങ്ങിയ തണ്ണിമത്തൻ ചർമ്മത്തിനും ഏറെ നല്ലതാണ്. കൂടാതെ ഇവ മനസ്സിൻറെ ആരോഗ്യത്തിനും ഏറെ നല്ലതാണ്.
ഓറഞ്ചിൽ ശരീരത്തിലെ സ്ട്രെസ് ഹോർമോണുകളെ കുറയ്ക്കുകയും രോഗപ്രതിരോധശേഷി വർധിപ്പിക്കുകയും ചെയ്യുന്ന വിറ്റാമിൻ സി ധാരാളമായി അടങ്ങിയിട്ടുണ്ട്. കൂടാതെ ഇവയിലെ ആന്റി ഓക്സിഡന്റുകൾ ത്വക്കിന്റെ ആരോഗ്യം സംരക്ഷിക്കുകയും ഫ്രീ റാഡിക്കൽസിനെ ഇല്ലാതാക്കുകയും ചെയ്യുന്നു.