തൃശ്ശൂർ: കഴിഞ്ഞ ദിവസം തൃശ്ശൂരിൽ പിടിയിലായ മൂന്ന് എം.ഡി.എം.എ പ്രതികളിൽ നിന്ന് എക്സൈസ് ഉദ്യോഗസ്ഥർ കണ്ടെടുത്തത് ലഹരി വാങ്ങാനെത്തുന്ന സ്കൂൾ-കോളേജ് വിദ്യാർഥികളുടെ നീണ്ട ലിസ്റ്റ്. പെൺകുട്ടികളടക്കമുള്ളവരുടെ പേര് വിവരവും പണം തരാനുള്ളതിന്റേയും തന്നതിന്റെയും പൂർണ വിവരവുമാണ് ലിസ്റ്റിലുള്ളത്. ചെറിയ കുട്ടികളടക്കം ഇവരുടെ ലിസ്റ്റിലുണ്ടെന്നാണ് എക്സൈസ് ഉദ്യോഗസ്ഥർ നൽകുന്ന വിവരം.
കഴിഞ്ഞ ദിവസമായിരുന്നു എം.ഡി.എ.എയുമായി മുന്ന് പേർ എക്സൈസിന്റെ പിടിയിലായത്. ഇതിൽ ഒരാളിൽ നിന്ന് മൂന്ന് ഗ്രാം എം.ഡി.എം.എയും മറ്റൊരാളിൽ നിന്ന് 12 ഗ്രാമുമാണ് പിടിച്ചെടുത്തത്.ഇവർ ബെംഗളൂരുവിൽ നിന്ന് നേരിട്ട് വാങ്ങി വിദ്യാർഥികൾക്ക് വിതരണം ചെയ്യുകയാണെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
1000 മുതൽ നാലായിരം അയ്യായിരം രൂപയ്ക്ക് വരെ ലഹരി വസ്തുക്കൾ ഇവരിൽ നിന്ന് വാങ്ങിയ കുട്ടികളുണ്ടെന്ന് ലിസ്റ്റിൽ നിന്ന് വ്യക്തമാവുന്നുണ്ട്. ചിലർ മുഴുവനായും പണം കൊടുത്തും മറ്റ് ചിലർ ഇൻസ്റ്റാൾമെന്റായി കൊടുത്തുമാണ് വാങ്ങുന്നത്. എല്ലാത്തിനും കൃത്യമായ കണക്ക് ഇവരുടെ കയ്യിലുള്ള ലിസ്റ്റിലുണ്ടെന്നും ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി.