മഹാറാണിയുടെ ഫസ്റ്റ് ലുക്ക് എത്തി; ഷൈൻ ടോമിനൊപ്പം റോഷനും പ്രധാന കഥാപാത്രങ്ങളായെത്ത‍ും

റോഷൻ മാത്യു, ഷൈൻ ടോം ചാക്കോ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജി മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം മഹാറാണിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തെത്തി. ബാലു വർഗീസ്, ഹരിശ്രീ അശോകൻ, ജോണി ആന്റണി, ജാഫർ ഇടുക്കി, സുജിത് ബാലൻ, കൈലാഷ്, ഗോകുലൻ, അശ്വത് ലാൽ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. രതീഷ് രവിയാണ് ചിത്രത്തിൻറെ രചന നിർവ്വഹിക്കുന്നത്. ഇഷ്ക് ആണ് രതീഷ് രവിയുടെ രചനയിൽ നേരത്തെ പുറത്തെത്തിയ ചിത്രം.

Advertisements
https://www.facebook.com/G.Marthandan/posts/549249247009152

ദൈവത്തിൻറെ സ്വന്തം ക്ലീറ്റസ്, അച്ഛാ ദിൻ, പാവാട, ജോണി ജോണി യെസ് അപ്പാ എന്നീ ചിത്രങ്ങൾക്കു ശേഷം ജി മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്. നർമ്മത്തിന് പ്രാധാന്യമുള്ള ചിത്രമാണെന്നാണ് മഹാറാണിയെക്കുറിച്ച് നേരത്തെ പുറത്തെത്തിയ സൂചനകൾ. എസ് ബി ഫിലിംസിന്റെ ബാനറിൽ സുജിത് ബാലനാണ് ചിത്ര നിർമ്മിക്കുന്നത്. ബാദുഷ പ്രൊഡക്ഷൻസിന്റെ ബാനറിൽ എൻ എം ബാദുഷ ആണ് സഹ നിർമ്മാതാവ്. മുരുകൻ കാട്ടാക്കടയുടെയും അൻവർ അലിയുടെയും രാജീവ് ആലുങ്കലിന്റെയും വരികൾക്ക് സംഗീതമൊരുക്കുന്നത് ഗോവിന്ദ് വസന്തയാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഛായാഗ്രഹണം ലോകനാഥൻ, എഡിറ്റിംഗ് നൗഫൽ അബ്ദുള്ള, കലാസംവിധാനം സുജിത് രാഘവ്, പ്രൊഡക്ഷൻ കൺട്രോളർ സുധർമ്മൻ വള്ളിക്കുന്ന്, വസ്ത്രാലങ്കാരം സമീറ സനീഷ്, മേക്കപ്പ് ജിത്തു പയ്യന്നൂർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ അജയ് ചന്ദ്രിക, പ്രശാന്ത് ഈഴവൻ, മനോജ് പന്തയിൽ, ക്രിയേറ്റീവ് കോൺട്രിബൂട്ടേഴ്സ് ബൈജു ഭാർഗവൻ, സിഫസ് അഷ്റഫ്, അസോസിയേറ്റ് ഡയറക്റ്റർ സാജു പൊറ്റയിൽക്കട, റോഷൻ അറക്കൽ, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ് സക്കീർ ഹുസൈൻ, പ്രൊഡക്ഷൻ മാനേജർ ഹിരൺ മോഹൻ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

Hot Topics

Related Articles