യുവതിയോട് ലൈംഗികാതിക്രമം: ചെമ്പ് സ്വദേശിയായ മധ്യവയസ്കൻ അറസ്റ്റിൽ

വൈക്കം : യുവതിയോട് ലൈംഗികാതിക്രമം നടത്തിയ കേസിൽ ചെമ്പ് കാട്ടിക്കുന്ന് ഭാഗത്ത് പള്ളികുന്നൽ വീട്ടിൽ കുഞ്ഞ് മകൻ രാജേന്ദ്രൻ (52) എന്നയാളെ വൈക്കം പോലീസ് അറസ്റ്റ് ചെയ്തു. ഇയാൾ കഴിഞ്ഞദിവസം പകൽ സമയം യുവതിയുടെ വീട്ടിൽ അതിക്രമിച്ചു കയറി യുവതിയോട് ലൈംഗികാതിക്രമം നടത്തുകയായിരുന്നു. യുവതിയുടെ പരാതിയെ തുടർന്ന് വൈക്കം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. വൈക്കം സ്റ്റേഷൻ എസ്.എച്ച്.ഓ കൃഷ്ണൻ പോറ്റി, എസ്.ഐ മാരായ അജ്മൽ ഹുസൈൻ, ജിജു എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Advertisements

Hot Topics

Related Articles