തിരുവല്ല താലൂക്ക് ആശുപത്രിയില്‍ കാലുവേദനയുമായി എത്തിയ രോഗിയോട് നിരുത്തരപരമായി പെരുമാറിയ സംഭവത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അന്വേഷണത്തിന് നിര്‍ദേശം നല്കി. അടിയന്തരമായി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം നല്‍കിയത്. ആശുപത്രിയില്‍ കാലുവേദനയുമായെത്തിയ
അമ്മയോട് ഉപ്പുവെള്ളത്തില്‍ കാല് മുക്കി വച്ചാല്‍ മതിയെന്ന് തിരുവല്ല ഗവ. ആശുപത്രിയിലെ ഓര്‍ത്തോ ഡോക്ടര്‍ പറഞ്ഞുവെന്നാണ് ആരോപണം. മറ്റൊരു ഡോക്ടറെ കാണിച്ചപ്പോള്‍ അടിയന്തിരമായി ശസ്ത്രക്രിയ ചെയ്യാന്‍ നിര്‍ദ്ദേശം നൽകിയതായും അറിയുന്നു.
Advertisements