സൗന്ദര്യത്തിൽ മ‍ുമ്പൻ, ഗുണങ്ങളിൽ കേമൻ; അറിയാം പർപ്പിൾ കാബേജിൻറെ പ്രത്യേകതകൾ

കാണാൻ ഏറെ ഭംഗിയുള്ള ഒരു പച്ചക്കറിയാണ് പർപ്പിൾ കാബേജ്. പച്ച കാബേജിനെക്കാൾ ആരോഗ്യ ഗുണങ്ങളിൽ കേമനാണ് പർപ്പിൾ കാബേജ്. എന്നാൽ ഇക്കാര്യം പലർക്കും അറിയില്ല എന്നതാണ് സത്യം. പർപ്പിൾ കാബേജ് അഥവാ റെഡ് കാബേജ് ‘Brassicaceae’ കുടുംബത്തിൽപ്പെട്ടതാണ്. പച്ച കാബേജിൻറെ രുചി പോലെ അല്ല ഇവയുടെ രുചി.

Advertisements

ഒരു കപ്പ് അതായത് 89 ഗ്രാം പർപ്പിൾ കാബേജിൽ 28 കലോറി മാത്രമേ അടങ്ങിയിട്ടുള്ളൂ. അതിനാൽ ശരീര ഭാരം നിയന്ത്രിക്കാൻ ശ്രമിക്കുന്നവർക്ക് ഡയറ്റിൽ ഉൾപ്പെടുത്താവുന്ന പച്ചക്കറിയാണിത്. കൂടാതെ 7 ഗ്രാം കാർബോഹൈഡ്രേറ്റ്, 2 ഗ്രാം ഭക്ഷ്യ നാരുകൾ, 1 ഗ്രാം പ്രോട്ടീൻ, വിറ്റാമിൻ സി, കെ, എ, മാംഗനീസ്, ഫോളേറ്റ്, പൊട്ടാസ്യം, കാത്സ്യം, അയേൺ, മഗ്നീഷ്യം എന്നിവയും 89 ഗ്രാം പർപ്പിൾ കാബേജിൽ അടങ്ങിയിട്ടുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പർപ്പിൾ കാബേജിൻറെ ആരോഗ്യ ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം…

1) വിറ്റാമിൻ എ ധാരാളം അടങ്ങിയ പർപ്പിൾ കാബേജ് കണ്ണുകളുടെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. ഇവ കാഴ്ചശക്തി മെച്ചപ്പെടുത്തുന്നതിനൊപ്പം തിമിരത്തിനുള്ള സാധ്യത കുറയ്ക്കുന്നു. പ്രായമായാലും കണ്ണുകളെ ആരോഗ്യമുള്ളതാക്കി നിലനിർത്താൻ പർപ്പിൾ കാബേജിലെ പോഷകങ്ങൾ സഹായിക്കും. അതിനാൽ ഇവ സാലഡുകൾക്കൊപ്പം പച്ചയ്ക്കും കഴിക്കാം.

2) വിറ്റാമിൻ സി ധാരാളം അടങ്ങിയ പച്ചക്കറിയാണ് പർപ്പിൾ കാബേജ്. അതിനാൽ ഇവ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് രോഗ പ്രതിരോധ ശേഷി വർധിപ്പിക്കാനും സഹായിക്കും.

3) ഫൈബർ ധാരാളം അടങ്ങിയിട്ടുള്ളതിനാൽ പർപ്പിൾ കാബേജ് ദഹനത്തിനും മികച്ചതാണ്.

4) വിറ്റാമിനുകളുടെ കലവറയായ പർപ്പിൾ കാബേജ് പതിവായി കഴിക്കുന്നത് എല്ലുകൾക്ക് ആരോഗ്യത്തിന് നല്ലതാണ്. മഗ്നീഷ്യം, കാത്സ്യം, മാംഗനീസ്, മറ്റു ധാതുക്കൾ തുടങ്ങിയവ പർപ്പിൾ കാബേജിൽ അടങ്ങിയിട്ടുണ്ട്. ഇവ എല്ലുകളുടെ വളർച്ചയ്ക്ക് സഹായിക്കുന്നു.

5) അൾസർ തടയാനും പർപ്പിൾ കാബേജ് സഹായിക്കും. പർപ്പിൾ കാബേജിൽ ഗ്ലൂട്ടാമിൻ എന്ന അമിനോ ആസിഡ് ഉണ്ട്. ഉദരത്തിലെ അൾസർ മൂലമുണ്ടാകുന്ന ഇൻഫ്ലമേഷൻ കുറയ്ക്കാൻ ഇത് ഉത്തമമാണ്. പർപ്പിൾ കാബേജ് ജ്യൂസായി കുടിക്കുന്നത് അൾസർ തടയാൻ നല്ലതാണ്.

6) പൊട്ടാസ്യം ധാരാളം അടങ്ങിയ പർപ്പിൾ കാബേജ് കഴിക്കുന്നത് നിങ്ങളുടെ രക്തസമ്മർദ്ദത്തെ കുറയ്ക്കാൻ സഹായിക്കും. അതുവഴി ഹൃദയാരോഗ്യത്തെ സംരക്ഷിക്കുകയും ചെയ്യാം.

7) പർപ്പിൾ കാബേജിൽ വിറ്റാമിൻ ബി കോംപ്ലക്സ് അടങ്ങിയിട്ടുണ്ട്. ഇത് കോശങ്ങളിലെ മെറ്റബോളിസത്തിന് സഹായിക്കും. പർപ്പിൾ കാബേജ് പതിവായി കഴിക്കുന്നത് ഉപാപചയപ്രവർത്തനം മെച്ചപ്പെടുത്താനും സഹായിക്കും.

8) പർപ്പിൾ കാബേജിൽ കലോറി വളരെ കുറവാണ്. നാരുക‌ളും വിറ്റാമിനുകളും ധാതുക്കളും ധാരാളമുണ്ട്. അതിനാൽ വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് പർപ്പിൾ കാബേജ് ഡയറ്റിൽ ഉൾപ്പെടുത്താം.

9) ചർമ്മത്തിൻറെ ആരോഗ്യത്തിനും പർപ്പിൾ കാബേജ് ഡയറ്റിൽ ഉൾപ്പെടുത്താം. ഇവയിൽ അടങ്ങിയിരിക്കുന്ന ആൻറി ഓക്സിഡൻറുകൾ ഫ്രീറാഡിക്കലുകളുടെ നാശം തടയുന്നു. ചർമ്മത്തെ ഫ്രഷ് ആയി നിലനിർത്താനും ഇത് സഹായിക്കും.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.