കോട്ടയം : കൊവിഡിന്റെ ഒരിടവേളയ്ക്ക് ശേഷം തീയറ്ററുകൾ തുറക്കുമ്പോൾ ആഘോഷമാക്കാം ഈ കുറുപ്പിനെ. പക്ഷേ, അനുകരിക്കരുത് ! സുകുമാരക്കുറുപ്പെന്ന കൊലയാളിയെ കേരളം തിരയുമ്പോൾ ആഘോഷത്തോടെ ആ കുറുവിന്റെ കഥ പറയുകയാണ് ദുൽഖർ സൽമാൻ ചിത്രം കുറുപ്പ്. കേട്ട് പഴകിയ വായിച്ച് പരിചരിച്ച കുറുപ്പിനെ വെള്ളിത്തിരയിൽ പല ഭാവത്തിൽ , പല രൂപത്തിൽ കാണാം.
ഹീറോ കുറുപ്പ് ,
വില്ലനും !
കുറുപ്പിന്റെ ചെറുപ്പം , വളർച്ച കുറ്റവാളിയിലേയ്ക്കുള്ള കാണാമറയത്തേയ്ക്കുള്ള അദൃശ്യ സഞ്ചാര വഴികൾ , എല്ലാം പറയുന്നുണ്ട് കുറുപ്പ്. കാലവും കടന്നു വന്ന വഴികളും എല്ലാം കുറുപ്പിനെ വേറിട്ട് നിർത്തുന്നു. ആദ്യ പകുതിയിൽ ആരാധകർക്ക് ആഘോഷിക്കാൻ വേണ്ടതെല്ലാം കുറുപ്പ് നൽകുന്നുണ്ട്.
വേഷപ്പകർച്ചയിലൂടെ കുറുപ്പിന്റെ രൂപ ഭാവങ്ങൾ എല്ലാം കൃത്യമായി ദുൽഖറിന് പകർത്താൻ സാധിച്ചിട്ടുണ്ട്. അറിഞ്ഞിരുന്ന കഥകളിലേയ്ക്ക് , സിനിമാ രീതിയിൽ ആരാധകരെ പറിച്ച് നടുകയായിരുന്നു ദുൽഖറും , സംവിധായകനും തിരക്കഥാകൃത്തും. ഓരോ ഘട്ടവും , കാലവും കൃത്യമായി വീതം വച്ച് നൽകിയപ്പോൾ കണ്ടിരുന്ന പ്രേക്ഷകരും ആ കാലത്തിനൊപ്പം സഞ്ചരിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വേഷവും രൂപവും എല്ലാം ഓകെ :
കല്ലുകടിച്ചത് ദുൽഖറിന്റെ മുടി മാത്രം
ചന്തുവായി ചമഞ്ഞാടി ചരിത്രം തിരുത്തിയ അച്ഛന്റെ മകൻ , ഇനിയുള്ള യുവത്വത്തിന് മുന്നിൽ കറുപ്പിലൊളിച്ച കുറുപ്പിന്റെ കഥയായും എഴുതുക. കുഞ്ഞിക്ക എന്ന് ആരാധകർ വിളിക്കുന്ന ദുൽഖർ തന്നെക്കൊണ്ട് ആവുംവിധം ഭംഗിയായി കുറുപ്പിനെ മനോഹരമാക്കി. പഴയ കാലം പറയുന്ന വേഷങ്ങളും , സാഹചര്യവും എല്ലാം മികച്ച രീതിയിൽ തന്നെ ചിത്രീകരിക്കാൻ സിനിമയ്ക്ക് സാധിച്ചു.
എയർഫോഴ്സ് സേനാംഗമായ കുറുപ്പിന്റെ മുടി വെട്ട് മാത്രമായിരുന്നു അഭംഗിയായി നിന്നത്.
കുറുപ്പ് ക്രിമിനലോ ?
കേട്ടറിഞ്ഞ സുകുമാര കുറുപ്പിന്റെ കഥകളിൽ സിനിമായിസം ചേർത്തതോടെ കുറുപ്പായി. കൃത്യമായ ചേരുവകൾ ചേർത്ത് ആരാധകർക്ക് ആഘോഷിക്കാൻ വേണ്ടതെല്ലാം കുറുപ്പൊരുക്കുന്നുണ്ട്. വേഷവും രൂപവും മാറി കുറുപ്പ് സഞ്ചരിച്ച എവിടെ എത്തി , എങ്ങനെ എത്തി എന്നറിയണമെങ്കിൽ കുറുപ്പ് കാണുക തന്നെ വേണം !