‘നമുക്ക് റോളില്ല, അച്ഛനും അമ്മയും തീരുമാനിക്കട്ടെ’; അനുപമയുടെ കുഞ്ഞിനെ ദത്ത് നല്‍കിയ സംഭവം മുഖ്യമന്ത്രിക്ക് നേരത്തെ അറിയാമായിരുന്നു എന്ന് തെളിയിക്കുന്ന ഫോണ്‍ സംഭാഷണം പുറത്ത്

തിരുവനന്തപുരം: അനുപമയുടെ കുഞ്ഞിനെ ദത്ത് നല്‍കിയ സംഭവം മുഖ്യമന്ത്രി പിണാറായി വിജയന് നേരത്തെ അറിയാമായിരുന്നു എന്ന് തെളിയിക്കുന്ന ഫോണ്‍ സംഭാഷണം പുറത്ത്. വിഷയം മുഖ്യമന്ത്രിയുമായി സംസാരിച്ചെന്നും അതില്‍ നമുക്ക് റോള്‍ ഇല്ല, അച്ഛനും അമ്മയും തന്നെ തീരുമാനിക്കട്ടെ എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം എന്നും പി കെ ശ്രീമതി അമുപമയുമായി നടത്തിയ ഫോണ്‍ സംഭാഷണത്തില്‍ പറയുന്നു. ശബ്ദരേഖയില്‍, തന്റെ മാതാപിതാക്കള്‍ പാര്‍ട്ടി അംഗങ്ങള്‍ ആണെന്നും അതുപയോഗിച്ചാണ് അവര്‍ പരാതിയെ നേരിടുന്നതെന്നും അനുപമ പറയുന്നു. എന്നാല്‍ വിഷയം പാര്‍ട്ടി ചര്‍ച്ചക്കെടുത്തില്ലെങ്കിലും താന്‍ ഇക്കാര്യം എല്ലാവരോടും സംസാരിച്ചിരുന്നുവെന്നുമാണ് ശ്രീമതി നല്‍കുന്ന മറുപടി.

Advertisements

അനുപമയുടെ പരാതി താന്‍ എല്ലാവരോടും സംസാരിച്ചിരുന്നു. വിഷയം പാര്‍ട്ടി ചര്‍ച്ചക്കെടുത്തിട്ടില്ല. ഇക്കാര്യത്തില്‍ താന്‍ നിസ്സാഹയയാണെന്നും ശ്രീമതി പറയുന്നുണ്ട്. മുഖ്യമന്ത്രിയേയും ഇകാര്യം ബോധിപ്പിച്ചു. കുട്ടിയുടെ അച്ഛനും അമ്മയും തന്നെ ചെയ്യട്ടെ, അതില്‍ പാര്‍ട്ടിക്ക് റോളില്ല, എന്നാണ് അദ്ദേഹം പറഞ്ഞതെന്നും പി കെ ശ്രീമതി ഫോണ്‍ സംഭാഷണത്തില്‍ പറയുന്നു.

Hot Topics

Related Articles