കുട്ടിക്കൊരു വീട്; മാങ്കോട് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പഠിക്കുന്ന മൂന്നു കുട്ടികളും സ്‌കൂളില്‍ ചേരാനുള്ള ഒരു കുട്ടിയും അടങ്ങുന്ന കുടുംബത്തിന് വീടൊരുക്കി കെഎസ്ടിഎ

പത്തനംതിട്ട: ‘കുട്ടിക്കൊരു വീട് ‘ പദ്ധതിയുടെ ഭാഗമായി മാങ്കോട് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പഠിക്കുന്ന മൂന്നു കുട്ടികളും സ്‌കൂളില്‍ ചേരാനുള്ള ഒരു കുട്ടിയും അടങ്ങുന്ന കുടുംബത്തിന് മാങ്കോട് വീട് നിര്‍മിച്ച് നല്‍കി കേരള സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ (കെഎസ്ടിഎ) ജില്ലാ കമ്മിറ്റി. വീടിന്റെ താക്കോല്‍ ഞായറാഴ്ച കൈമാറുമെന്ന് അസോസിയേഷന്‍ സെക്രട്ടറി എസ് രാജേഷും പ്രസിഡന്റ് ബിനു ജേക്കബ് നൈനാനും പറഞ്ഞു.

Advertisements

പൂര്‍ണമായും കെഎസ്ടിഎ അധ്യാപകര്‍ സ്വരൂപിച്ച പണം ഉപയോഗിച്ചാണ് ഒമ്പതു ലക്ഷം രൂപ ചെലവില്‍ വീട് നിര്‍മിച്ചത്. രണ്ടു കിടപ്പുമുറിയും ഒരു ഹാളും അടുക്കളയും അടങ്ങുന്ന വീടാണ് ഒരുക്കിയിട്ടുള്ളത്. കെ എസ് ടി എയുടെ മുപ്പതാം സംസ്ഥാന സമ്മേളന തീരുമാനപ്രകാരമാണ് വീടില്ലാത്ത കുട്ടികള്‍ക്ക് വീടു നിര്‍മിച്ചു നല്‍കാന്‍ തീരുമാനിച്ചതെന്ന് ഭാരവാഹികള്‍ പറഞ്ഞു.ഞായറാഴ്ച പകല്‍ മൂന്നിന് മാങ്കോട് ജിഎച്ച്എസില്‍ നടക്കുന്ന ചടങ്ങില്‍ മന്ത്രി വീണാ ജോര്‍ജ് വീടിന്റെ താക്കോല്‍ കൈമാറും. അഡ്വ. കെ യു ജനീഷ് കുമാര്‍ എംഎല്‍എ വീട് നിര്‍മിച്ച കരാറുകാരനെ ആദരിക്കും. രാജു ഏബ്രഹാം മുഖ്യ പ്രഭാഷണം നടത്തും. കെ എസ് ടി എ ജില്ലാ പ്രസിഡന്റ് ബിനു ജേക്കബ് നൈനാന്‍ അധ്യക്ഷനാകും. കെഎസ്ടിഎ ജില്ലാ ട്രഷറര്‍ എസ് ശൈലജ കുമാരിയും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു .

Hot Topics

Related Articles