ഇടുക്കി:ഉടുമ്പൻചോല ചെമ്മണ്ണാർ പാമ്പുപാറയിൽ പിതാവിൻ്റെ വെട്ടേറ്റ് മകൻ മരിച്ചു.ചെമ്മണ്ണാർ പാമ്പുപാറ മൂക്കനോലിയിൽ ജെനിഷ് (38) ആണ് മരിച്ചത്. മദ്യലഹരിയിൽ എത്തിയ ജെനിഷ് സ്വന്തം മക്കളെയും പിതാവായ തമ്പിയെയും ക്രൂരമായി മർദിച്ചു.പേരക്കുഞ്ഞുങ്ങളെ സംരക്ഷിക്കാനായി തമ്പി വാക്കത്തിയെടുത്ത് വീശിയപ്പോൾ ജെനിഷിൻ്റെ കൈക്ക് വെട്ടേറ്റു. ജെനിഷി നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റിയിരുന്നു. ഇന്ന് പുലർച്ചെ 5.30ന് മരണം സംഭവിച്ചു. ഇന്നലെ രാത്രിയിൽ ഏഴിനാണ് ജെനിഷ് സ്വന്തം വീട്ടിൽ മദ്യലഹരിയിൽ അക്രമസക്തനായി ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്.
തുടർന്നു വെട്ടേറ്റ ജെനിഷിനെ നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് ജെനിഷിൻ്റെ പിതാവ് തമ്പിയെ ഉടുമ്പൻചോല പൊലീസ് കസ്റ്റഡിയിൽ എടുത്തു. വിശദമായ അന്വേഷണം ആരംഭിച്ചതായി ഉടുമ്പൻചോല എസ്ഐ അബ്ദുൽ കനി അറിയിച്ചു.