മല്ലപ്പള്ളി: ചേര്‍ത്തോട് മുരണി കാവനാല്‍ കടവ് റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന ആവശ്യം ശക്തം. പാറയും മറ്റ് ഉല്‍പ്പന്നങ്ങള്‍ കയറ്റുന്ന ഭാരവാഹനങ്ങളും നിരന്തരം ഓടുന്നതു മൂലം വലിയ കുഴികള്‍ രൂപപ്പെട്ട് റോഡ് സഞ്ചാര യോഗ്യമല്ലാതായിരിക്കുകയാണ്. 10 വര്‍ഷത്തിലേറെയായി അറ്റകുറ്റപ്പണികളോ റീ ടാറിംഗോ ഇവിടെ നടത്തിയിട്ടില്ല.
Advertisements
ഈ റോഡിലെ പന്ത്രണ്ട് പറ ജംഗ്ഷനില്‍ കഴിഞ്ഞദിവസം ഇരുചക്രവാഹനത്തില്‍ യാത്ര ചെയ്ത വൃദ്ധ ദമ്പതികള്‍ക്ക് അപകടത്തില്‍പ്പെട്ട് പരിക്കേറ്റിരുന്നു.