ജാഗ്രത പിന്തുടർന്നു ; കുറഞ്ഞ വിലയിൽ മൊബൈൽ ഫോൺ വില്പന നടത്തിയ യുവാക്കൾ പോലീസ് പിടിയിൽ ; കെണിയിലായത് പോലീസിനെ വലച്ച കവർച്ചാ സംഘം

ഓയൂര്‍: മോഷ്​ടിച്ച മൊബൈല്‍ ഫോണുകള്‍ വില കുറച്ചുവിറ്റ കവര്‍ച്ചക്കാര്‍ പൊലീസിന്‍റെ പിടിയിലായി. കുറഞ്ഞ വിലക്ക്​ മൊബൈല്‍ ലഭിച്ചയാള്‍ സംശയം പൊലീസിനെ അറിയിക്കുകയും അന്വേഷണത്തിനൊടുവില്‍ പിടിയിലാകുകയുമായിരുന്നു.നവംബര്‍ ഏഴാം തീയതി രാത്രിയിലാണ്​ പൂയപ്പള്ളി ചാവടിയില്‍ ബില്‍ഡിങ്ങില്‍ നല്ലില സ്വദേശി ആശിഷ് ലൂക്കോസും സുഹൃത്ത് സിജോയും ചേര്‍ന്ന് നടത്തുന്ന ആല്‍ഫാ മൊബൈല്‍സില്‍ മോഷണം നടന്നത്. കണ്ണനല്ലൂര്‍ പാലമുക്ക്, ഹെല്‍ത്ത് സെന്‍ററിന് സമീപം ദേവകി ഭവനില്‍ സജിലാല്‍ (21), കണ്ണനല്ലൂര്‍ വടക്ക് മൈലക്കാട് നെല്ലിയ്ക്കാവിള വീട്ടില്‍ അരുണ്‍ (21), കണ്ണനല്ലൂര്‍ ചേരിക്കോണം ചിറയില്‍ വീട്ടില്‍ മാഹീന്‍ (21) എന്നിവരെയാണ് പൂയപ്പള്ളി സി.ഐ രാജേഷ്കുമാറിന്‍റെ നേതൃത്വത്തിലുള്ള പാെലീസ് സംഘം അറസ്റ്റ് ചെയ്തത്.

Advertisements

അതിവിദഗ്ധമായി മാെബെെല്‍ കടയുടെ ഷട്ടറിന്‍റെ പൂട്ട് പൊട്ടിച്ച്‌ മാറ്റി അകത്ത് കടന്ന


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പ്രതികള്‍ 7 സ്മാര്‍ട്ട് ഫോണുകളും 15,000 രൂപയുമാണ് കവര്‍ന്നത്. നോക്കിയ, ലാവാ, ജിയോ കമ്പനികളുടെ 10 കീപാടുകള്‍, ഹെഡ്സെറ്റുകള്‍, ചാര്‍ജറുകള്‍, ബ്ലുടൂത്ത് ഹെഡ്സെ​റ്റുകള്‍ എന്നിവയും കവര്‍ന്നിരുന്നു.പ്രദേശത്തെ ഹെെമാസ്റ്റ് ലെെറ്റ് പ്രകാശിക്കാതിരുന്നതും എതിര്‍ വശത്തെ കടയിലെ സി.സി.ടി.വി. കാമറയില്‍ ദൃശ്യം പതിയാതിരുന്നതും പ്രതികള്‍ക്ക് രക്ഷയായി.എന്നാൽ മോഷണമുതലുമായി ബൈക്കില്‍ രക്ഷപ്പെട്ട പ്രതികള്‍ പോകുന്ന വഴിയില്‍ മുട്ടക്കാവില്‍ കണ്ണനല്ലൂര്‍ പാെലീസിന്‍റെ പരിശോധന ഉണ്ടായിരുന്നു. എന്നാല്‍, ബൈക്കിന് കൈകാണിച്ചെങ്കിലും നിര്‍ത്താതെ വേഗത്തില്‍ ഓടിച്ച്‌ രക്ഷപ്പെടുകയായിരുന്നു.

തൃക്കോവില്‍ വട്ടം പഞ്ചായത്തിലെ കണ്ണനല്ലൂര്‍ ചേരിക്കാേണം കാേളനിയിലാെരാള്‍ക്ക് കുറഞ്ഞ വിലയ്ക്ക് പ്രതികളില്‍ ഒരാളായ സജിലാല്‍ മാെബെെല്‍ ഫാേണ്‍ വിറ്റതോടെയാണ് പ്രതികളെ സംബന്ധിച്ച് സൂചന ലഭിച്ചത്. മാെബെെല്‍ വാങ്ങിയയാള്‍ക്ക് അസ്വഭാവികത താേന്നിയതിനെ തുടര്‍ന്ന് പാെലീസില്‍ വിവരമറിയിച്ചു. ഇതിന്‍റെ അടിസ്ഥാനത്തില്‍ മാെബെെല്‍ഫാേണ്‍ വില്‍പന നടത്തിയ സജിലാലിനെ പാെലീസ് നിരീക്ഷിച്ചിരുന്നു. പിന്നീട് പ്രതിയെ കസ്റ്റഡിയിലെടുക്കുകയും ചോദ്യം ചെയ്യുകയും ചെയ്​തപ്പോള്‍ മാേഷണം നടത്തിയതായി തെളിഞ്ഞു.

തുടര്‍ന്ന്, കൂട്ടു പ്രതികളായ അരുണ്‍, മാഹീന്‍ എന്നിവരെ പാെലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. മൊബൈല്‍ ഷോപ്പില്‍ നിന്നും മോഷ്ടിച്ച മൊബൈല്‍ഫോണുകള്‍, ഹെഡ്സെറ്റുകള്‍, ചാര്‍ജ്ജറുകള്‍ മറ്റ് അനുബന്ധ ഉപകരണങ്ങള്‍ എന്നിവ പ്രതികളില്‍ നിന്ന് കണ്ടെടുത്തു. പ്രതികള്‍ മോഷണത്തിന് ഉപയോഗിച്ച്‌ ബെെക്കും പാെലീസ് കസ്റ്റഡിയില്‍ എടുത്തു.

പ്രതികളെ പൂയപ്പള്ളി ജങ്ഷനിലെ മാേഷണം നടത്തിയ കടയില്‍ തെളിവെടുപ്പിന് കാെണ്ടു വന്നു.

പൂയപ്പള്ളി സി.ഐ. രാജേഷ്കുമാറിന്‍റെ നേതൃത്വത്തില്‍ എസ്. ഐ മാരായ അഭിലാഷ്, സജി ജോണ്‍, അനില്‍ കുമാര്‍, എ.എസ്.ഐ മാരായ രാജേഷ്, സഞ്ചീവ് മാത്യൂ, സി.പി.ഒ ലിജു വര്‍ഗീസ് എന്നിരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Hot Topics

Related Articles