പത്തനംതിട്ട: കാലാവസ്ഥ നിരീക്ഷണ കേന്ദ്രവും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയും ജില്ലയില്‍ ഇന്ന് (14.11.2021 ഞായര്‍) അതി ശക്തമായ മഴയ്ക്കുള്ള ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളതും, കഴിഞ്ഞ ദിവസങ്ങളില്‍അതിശക്തമായ മഴ ജില്ലയിലുടനീളം ലഭിച്ചിട്ടുള്ളതും മഴ തുടരുകയുമാണ്. കെ.എസ്.ഇ.ബി ലിമിറ്റഡിന്റെ അധീനതയിലുള്ള പമ്പ ഡാമിന്റെ പരമാവധി ജലനിരപ്പ് 986.33മീറ്ററാണ്. പമ്പ ഡാമിന്റെ നീല, ഓറഞ്ച്, റെഡ് അലര്‍ട്ടുകള്‍ പ്രഖ്യാപിക്കുന്നത് യഥാക്രമം 982.00 മീറ്റര്‍,983.50 മീറ്റര്‍, 984.50 മീറ്റര്‍ ജലനിരപ്പ് എത്തിച്ചേരുമ്പോഴാണ്.
ഇന്ന് (14.11.2021 ഞായര്‍) പകല്‍ 11ന് റിസര്‍വോയറിന്റെ ജലനിരപ്പ് 981.55 മീറ്ററില്‍ എത്തിയിട്ടുള്ളതും വൃഷ്ടി പ്രദേശത്ത് ശക്തമായ മഴ പെയ്യുന്നതിനാല്‍ കെ.എസ്.ഇ.ബി അണക്കെട്ട് സുരക്ഷാ വിഭാഗം ഇന്ന് (14.11.2021 ഞായര്‍) ഉച്ചയ്ക്ക് 12 മണിമുതല്‍ നീല അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ഈ സാഹചര്യത്തില്‍ പമ്പാ നദിയുടെയും, കക്കാട്ടാറിന്റെ ഇരുകരകളില്‍ താമസിക്കുന്നവരും പൊതുജനങ്ങളും ജാഗ്രത പുലര്‍ത്തണം.റിസര്‍വ്വോയറിലെ ജലനിരപ്പ് 983.50 മീറ്റര്‍ എത്തിച്ചേരുമ്പോള്‍ ഓറഞ്ച് അലര്‍ട്ടും 984.50 മീറ്റര്‍ എത്തിച്ചേരുമ്പോള്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിക്കും. താഴ്ന്ന പ്രദേശങ്ങളില്‍ നിന്ന് ജനങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റുന്നതാണ്.