മലബാർ സമര പോരാളികളെ നിന്ദിക്കുന്നത് രാജ്യദ്രോഹം: സമരാനുസ്മരണ യാത്രയ്ക്ക് നവംബർ 16 ചൊവ്വാഴ്ച ഈരാറ്റുപേട്ടയിൽ സ്വീകരണം; വിളംബര ജാഥ ഇന്ന് ഹാജറ വാരിയംകുന്നത്ത് ഫ്ളാഗ് ഓഫ് ചെയ്യും

ഈരാറ്റുപേട്ട : മലബാർ സമര പോരാളികളെ നിന്ദിക്കുന്നത് രാജ്യദ്രോഹം എന്ന പ്രമേയത്തിൽ മലബാർ അനുസ്മരണ സമിതി നടത്തുന്ന സമരാനുസ്മരണ യാത്രയ്ക്ക് ചൊവ്വാഴ്ച രാവിലെ ഒൻപതിന് മണിക്ക് ഈരാറ്റുപേട്ട സെൻട്രൽ ജംഗ്ഷനിൽ സ്വീകരണം നൽകും.

Advertisements

അതിജീവന കലാ സംഘം അവതരിപ്പിക്കുന്ന തെരുവ് നാടകം, മലബാർ ചരിത്രവുമായി ബന്ധപ്പെട വിവിധ പ്രസാധകരുടെ പുസ്തക വണ്ടി, സമര സ്മരണകൾ ഉയർത്തുന്ന പാട്ട് വണ്ടി എന്നിവ അണിനിരക്കും മലബാർ സമരാനുസ്മരണ യാത്രയുടെ വിളംബര ജാഥ നവംബർ 15 തിങ്കളാഴ്ച രാവിലെ ഒമ്പത് മണിക്ക് തേവരുപാറയിൽ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ പേരമകൾ ഹാജറ വാരിയംകുന്നത്ത് ഫ്ളാഗ് ഓഫ് ചെയ്യും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മലബാർ സമരത്തിലെ സ്ത്രീ സാന്നിദ്ധ്യം എന്ന പുസ്തകം രചിച്ച കെ.എം. ജാഫർ വിഷയാവതരണം നടത്തും. വൈകിട്ട് 6.30-ന് ചേന്നാട് കവലയിൽ വിളംബര ജാഥ സമാപിക്കും. ജാഥാ ക്യാപ്റ്റൻ നസീർ കണ്ടത്തിൽ, വൈസ് ക്യാപ്റ്റൻ ഹാഷിം ലബ്ബ, കൺവീനർ പി.എസ് മാഹിൻ എന്നിവർ സംസാരിക്കും.

സ്വാഗത സംഘം ഭാരവാഹികൾ – ചെയർമാൻ – കെ.കെ. നസീർ കണ്ടത്തിൽ, കൺവീനർ പി.എസ്. മാഹീൻ, – കമ്മിറ്റി അംഗങ്ങൾ . ഹാഷിം ലബ്ബ, അമീൻ മൗലവി, റാസിഖ് റഹീം, കെ.എം. ജാഫർ , ഹലിൽ തലപള്ളിൽ, ഫസിൽ ഫരീദ്, അൻസാരി ഈ ലക്കയം, ഹാഷിം മേത്തർ,റാസി കെ.ഐ., സഫീർ കുരുവനാൽ, അൻസാർ പാറനാനി എന്നിവരെ തിരെഞ്ഞെടുത്തു. – ചൊവ്വാഴ്ച രാവിലെ ഒമ്പത് മണിക്ക് ഈരാറ്റുപേട്ട തുടർന്ന് കാഞ്ഞിരപള്ളി, ചങ്ങനാശേരി, എന്നിവിടങ്ങളിലെ സ്വീകരണങ്ങക്ക് ശേഷം വൈകിട്ട് കോട്ടയത്ത് സമാപിക്കും.

Hot Topics

Related Articles