ഇതാണ് അസൽ മരണഗ്രൂപ്പ്…! ഒന്ന് വീതം അടിച്ചു പിരിഞ്ഞ് ജർമ്മനിയും സ്‌പെയിനും; സാധ്യതകളുടെ വാതിൽ തുറന്ന് ഇ ഗ്രൂപ്പ് ; ലോകകപ്പിലെ ജർമ്മനി സ്‌പെയിൻ മത്സരം വിലയിരുത്തി സന്തോഷ് ട്രോഫി താരം ജസ്റ്റിൻ ജോർജ്

ജസ്റ്റിൻ ജോർജ്

ഇ ഗ്രൂപ്പിൽ ഇനി എന്തും സംഭവിക്കാം..! രണ്ടു പേർക്ക് മരിച്ചു പിരിയാം. രണ്ടാൾക്ക് കുറച്ച് ദിവസം കൂടി ജീവൻ അവശേഷിപ്പിക്കാം. നിർണ്ണായകമായ മത്സരത്തിൽ സ്‌പെയിനും ജർമ്മനിയും ഓരോ ഗോൾ വീതം അടിച്ച് സമനിലയിൽ പിരിഞ്ഞതോടെയാണ് സാധ്യതകളുടെ മരണഗ്രൂപ്പായി ഇ ഗ്രൂപ്പ് മാറിയിരിക്കുന്നത്. ഗ്രൂപ്പിൽ നിന്നും രണ്ടാം റൗണ്ടിലേയ്ക്കു കടക്കുക ആരാകും എന്നറിയാൻ അവസാന മത്സരം വരെ കാത്തിരിക്കേണ്ട സ്ഥിതിയായി.

Advertisements

ഗ്രൂപ്പിലെ സ്ഥാനങ്ങൾ നിർണ്ണയിക്കുന്ന വമ്പന്മാരുടെ പോരാട്ടത്തിൽ സ്‌പെയിനും ജർമ്മനിയും ഏറ്റുമുട്ടുമ്പോൾ തീ പാറുമെന്ന് ഉറപ്പായിരുന്നു. മികച്ച മത്സരം കാഴ്ച വച്ച ജർമ്മനിയെ വിറപ്പിച്ച് 62 ആം മിനിറ്റിൽ അൽവാരോ മൊറാട്ട ഗോൾ നേടി. ആക്രമണം പ്ലസ് പ്രതിരോധം എന്ന തന്ത്രം ചമച്ച് മികച്ച കളി പുറത്തെടുത്ത സ്‌പെയിന് പക്ഷേ വീണ്ടും ജർമ്മൽ മതിൽ ഭേദിക്കാനായില്ല. ഇതിനിടെയാണ് 83 ആം മിനിറ്റിൽ ജർമ്മൻ എൻജിനിൽ നിന്ന് കൃത്യമായ നീക്കമുണ്ടായത്. നിക്കാളാസ് ഫുലെൻകർഗിന്റെ ഷോട്ട് സ്പാനിഷ് ഗോൾ കീപ്പർ സിംസണെ കബളിപ്പിച്ച് വലയിലെത്തുമ്പോൾ സമനിലക്കളിയാകാനുള്ള സമയമായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ജർമ്മനിയും സ്‌പെയിനും ഓരോ ഗോളടിച്ച് പിരിഞ്ഞതോടെ ഗ്രൂപ്പിൽ ഇനി സാധ്യതകളുടെ കളിയായി. ഒരു സമനിലയും ഒരു വിജയവും നേടിയ സ്‌പെയിന് നിലവിൽ നാലു പോയിന്റുണ്ട്. ഒരു വിജയവും ഒരു തോൽവിയും വീതമുള്ള ജപ്പാനും കോസ്‌റ്റോറിക്കയും രണ്ടും മൂന്നും സ്ഥാനത്തുണ്ട്. ഇരു ടീമുകൾക്കും മൂന്നു പോയിന്റ് വീതമാണ് ഉള്ളത്. നാലാം സ്ഥാനത്തുള്ള ജർമ്മനിയ്ക്ക് ഒരു തോൽവിയും ഒരു സമനിലയുമാണ് ഉളളത്. ഇവർക്ക് ഒരൊറ്റ പോയിന്റ് മാത്രമാണ് ഉള്ളത്. എന്നാൽ, ഒരു പോയിന്റ് മാത്രമുള്ള ജർമ്മനിയ്ക്ക് പോലും സാധ്യതകൾ അവശേഷിപ്പിക്കുന്നതാണ് ഗ്രൂപ്പ് സമവാക്യം.

നിലവിൽ ഗ്രൂപ്പിൽ ഗോൾ ശരാശരയിൽ സ്‌പെയിനാണ് മുന്നിൽ. എട്ടു ഗോളടിച്ച സ്‌പെയിൻ ഒരെണ്ണം വഴങ്ങിയതോടെ രണ്ടാം റൗണ്ട് സാധ്യതകൾ വർദ്ധിപ്പിച്ചിട്ടുണ്ട്. രണ്ട് ഗോളടിച്ച് രണ്ടെണ്ണം വഴങ്ങിയ ജപ്പാൻ അടുത്ത കളി സ്‌പെയിനോട് വൻ മാർജിനിൽ പരാജയപ്പെടാതിരുന്നാൽ പ്രതീക്ഷകൾക്ക് വകയുണ്ട്. എന്നാൽ, സ്‌പെയിനിനോട് ഏഴു ഗോൾ വ്യത്യാസത്തിൽ വൻ പരാജയം ഏറ്റുവാങ്ങിയ കോസ്റ്റാറിക്കയ്ക്ക് പാരയാകുക ഗോൾ വ്യത്യാസം തന്നെയാകും. ഒരെണ്ണം അടിച്ച കോസ്റ്റാറിക്ക ഏഴു ഗോളാണ് തിരികെ വാങ്ങിയത്. അടുത്തകളി ജയിച്ചാൽ പോലും മറ്റു ടീമുകളുടെ വിജയത്തെ ആശ്രയിച്ചിരിക്കും കോസ്റ്റാറിക്കയുടെ രണ്ടാം റൗണ്ട് സാധ്യതകൾ. സ്‌പെയിനോട് തോൽക്കുകയും, ജപ്പാനെ തോൽപ്പിക്കുകയും ചെയ്ത കോസ്റ്റാറിക്കയാണ് അടുത്ത മത്സരത്തിൽ ജർമ്മനിയുടെ എതിരാളികൾ. ഒരൊറ്റ പോയിന്റ് മാത്രമുള്ള ജർമ്മനിയ്ക്ക് നെഗറ്റീവ് ഒന്നാണ് ഗോൾ ശരാശരി. മൂന്നു ഗോൾ വഴങ്ങിയ ജർമ്മനി ഇതുവരെ തിരിച്ചടിച്ചത് രണ്ടെണ്ണം മാത്രമാണ്.

അവസാന മത്സരത്തിൽ നല്ല മാർജിനിൽ കോസ്‌റ്റോറിക്കയെ തോൽപ്പിച്ചാൽ മാത്രമേ ജർമ്മനിയ്ക്ക് സാധ്യതകൾ അവശേഷിക്കുന്നുള്ളു. ജപ്പാൻ പരാജയപ്പെടുകയും, കോസ്റ്റാറിക്കയെ തോൽപ്പിക്കുകയും ചെയ്താൽ ജർമ്മനിയ്ക്ക് നാലു പോയിന്റാകും. ഇങ്ങനെ വന്നാൽ, നാലു പോയിന്റുമായി സ്‌പെയിനും ജർമ്മനിയ്്ക്കും രണ്ടാം റൗണ്ടിലേയ്ക്കു കടക്കാം. ജപ്പാന് സ്‌പെയിനെതിരെ ഒരൊറ്റ സമനില മാത്രം മതി രണ്ടാം റൗണ്ട് പ്രതീക്ഷ നിലനിർത്താൻ. സ്‌പെയിനെ സമനിലയിൽ കുരുക്കിയാൽ ജപ്പാനും നാലു പോയിന്റാകും. ഈ സാഹചര്യത്തിൽ ഗോൾ ശരാശരിയുടെ ബലത്തിൽ ജപ്പാന് രണ്ടാം റൗണ്ടിൽ കടക്കാനാവും.

ജപ്പാൻ ജയിക്കുകയോ, സമനിലയിലാകുകയോ ചെയ്താൽ ജർമ്മനിയുടെ നില പരുങ്ങലിലാകും. ജപ്പാൻ സ്‌പെയിനെ തോൽപ്പിച്ചാൽ ജർമ്മനി പുറത്താകും. സമനിലയിലായാൽ വൻ മാർജിനിൽ കോസ്റ്റാറിക്കയെ തോൽപ്പിച്ചാൽ മാത്രമേ രണ്ടാം റൗണ്ടിൽ കടക്കാനാവൂ. കോസ്റ്റാറിക്കയ്ക്കും സമാനമായ സ്ഥിതിയാണ്. ജർമ്മനിയെ അവസാന മത്സരത്തിൽ വൻ മാർജിനിൽ അട്ടിമറിക്കുകയും, ജപ്പാൻ പരാജയപ്പെടുകയും ചെയ്താൽ മാത്രമേ ഇനി കോസ്റ്റാറിക്കയ്ക്ക് സാധ്യതയുള്ളു. ജർമ്മനിയെ പരാജയപ്പെടുത്തിയാൽ കോസ്റ്റാറിക്കയ്ക്ക് ആറു പോയിന്റാകും. ജപ്പാൻ പരാജയപ്പെട്ടാൽ സ്‌പെയിന് ഏഴു പോയിന്റാകും. ഇങ്ങനെ വന്നാൽ, കോസ്റ്റാറിക്കയും സ്‌പെയിനുമാകും രണ്ടാം റൗണ്ടിൽ കടക്കുക.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.