തൃശൂർ: ആരോഗ്യ ഇൻഷുറൻസിന്റെ മറവിൽ നിക്ഷേപകരിൽ നിന്ന് കോടികൾ തട്ടിയ കേസിൽ പ്രധാന പ്രതി പിടിയിൽ.
ഫിനോമിനല്‍ ഹെല്‍ത്ത് കെയര്‍ എന്ന സ്ഥാപനം നടത്തിയായിരുന്നു തട്ടിപ്പ്. കമ്പനിയുടെ മാനേജിങ് ഡയറക്ടറും നടത്തിപ്പുകാരില്‍ പ്രധാനിയുമായ കൊരട്ടി കവലക്കാടന്‍ റാഫേലാ (72)ണ് അറസ്റ്റിലായത്. തമിഴ്നാട്ടിലെ
ഹരൂരില്‍ ഒളിച്ചു താമസിക്കുകയായിരുന്നു പ്രതിയെന്ന് ക്രൈം ബ്രാഞ്ച് വ്യക്തമാക്കി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്ന ഫിനോമിനല്‍ ഗ്രൂപ്പ് ഓഫ് കമ്പനിയുടെ ഡയറക്ടര്‍മാരില്‍ ഒരാളും കേരളത്തിലെ മാനേജിങ് ഡയറക്ടറുമായിരുന്നു റാഫേല്‍. കോഴിക്കോട് സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് എസ്പി ജി സാബു, ഡിവൈഎസ്പി എം സുരേന്ദ്രന്‍ എന്നിവര്‍ ചേര്‍ന്നാണ് റാഫേലിനെ അറസ്റ്റ് ചെയ്തത്. തൃശൂര്‍ സെഷന്‍സ് കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.