തിരുവല്ല : ചക്കുളത്തുകാവ് പൊങ്കാലയുടെ അനുബന്ധിച്ച് കഴിഞ്ഞ 21 വർഷക്കാലമായി അന്യ സ്ഥലങ്ങളിൽ വരുന്ന ഭക്തജനങ്ങൾക്ക് എല്ലാവിധ സേവനങ്ങളും നൽകിക്കൊണ്ടിരിക്കുന്ന തിരുവല്ല നഗരതിന്റെ ഹൃദയഭാഗത്ത് പ്രവർത്തിക്കുന്ന ഭക്തജന സേവാ കേന്ദ്രത്തിന്റെ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ ശാന്തമ്മ വർഗീസ് നിർവഹിച്ചു.
ചക്കുളത്തമ്മ സേവാ സമിതി ചെയർമാൻ ഹരി പി നായർ അധ്യക്ഷത വഹിച്ചു. കെ ആർ പ്രതാപചന്ദ്രവർമ്മ, ആർ ജയകുമാർ, വിജയകുമാർ മണിപ്പുഴ, വി ആർ രാജേഷ്, ഷാജി തിരുവല്ല, വിനോദ് തിരു മൂലപുരം, ഷീല വർഗീസ്, പ്രദീപ് മാമ്മൻ മാത്യു, രാജേഷ് മലയിൽ, രതീഷ് പാലിയിൽ, രാധാകൃഷ്ണൻ കുറ്റൂർ എന്നിവർ പ്രസംഗിച്ചു.
Advertisements