നെയ്യാറ്റിൻകരയിലെ ട്രാഫിക് പോലീസുകാർ ഇനി കൃഷിയിലും ഒരു കൈ നോക്കും. ട്രാഫിക് പോലീസ് സ്റ്റേഷൻ വളപ്പിൽ നൂറോളം പച്ചക്കറി തൈകൾ നട്ടുപിടിപ്പിച്ച് കൃഷി ചെയ്യാനുള്ള ഒരുക്കത്തിലാണ് ഇവർ .നഗരസഭയും കൃഷിഭവനും സംയുക്തമായി നടപ്പാക്കുന്ന സർക്കാർ സ്ഥാപനങ്ങളിലേക്കുള്ള പച്ചക്കറി കൃഷിയുടെ ഭാഗമായിട്ടാണ് നെയ്യാറ്റിൻകര ട്രാഫിക് പോലീസ് സ്റ്റേഷൻ വളപ്പിൽ കൃഷി തുടങ്ങിയത്.
പച്ചക്കറി വികസന മിഷന്റെ പദ്ധതി അധിഷ്ഠിത സ്ഥാപന പച്ചക്കറി കൃഷിക്കായി നഗരസഭാ പ്രദേശത്തുനിന്ന് താൽപര്യമുള്ള സർക്കാർ സ്ഥാപനങ്ങളിൽ നിന്നും അപേക്ഷ ക്ഷണിച്ചിരുന്നു. ഇതിൽ ട്രാഫിക് സ്റ്റേഷൻ, ജനറൽ ആശുപത്രി, ഊരൂട്ടുകാല സ്കൂൾ എന്നിവരാണ് കൃഷിഭവനിൽ അപേക്ഷിച്ചത്. ഇതിൽ ആദ്യം കൃഷി ചെയ്യാനായി ട്രാഫിക് പോലീസുകാർ രംഗത്തെത്തുകയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പച്ചക്കറി തൈകളും വിതരണം ഉദ്ഘാടനം എംഎൽഎ കെ ആൻസലൻ ട്രാഫിക് എസ്ഐ ക്രിസ്റ്റിക്ക് കൈമാറി നിർവഹിച്ചു. നഗരസഭ ചെയർമാൻ പി കെ രാജ്മോഹനൻ , സ്ഥിരം സമിതി അധ്യക്ഷൻ ആർ അജിത, കൃഷി ഓഫീസർ സജി, എസ് ഐ ക്രിസ്തുദാസ് , സുധീർ വിജയദാസ് ,എന്നിവർ സംസാരിച്ചു