റാന്നി: അയ്യപ്പ ഭാഗവത സത്ര വേദിയിൽ സന്യാസി സംഗമം നടന്നു. സംഗമം അയിരൂർ ജ്ഞാനാനന്ദാശ്രമം ദേവി സങ്കമേശാനന്ദ സരസ്വതി ഉത്ഘാടനം ചെയ്തു. അയ്യപ്പൻറെ പ്രസക്തിയും ഭക്തിയും നാൾക്കു നാൾ വളർന്നു പന്തലിക്കുകയാണെന്ന് അവർ പറഞ്ഞു.
ത്രയംബകേശ്വർ പഞ്ച അഗ്നി അഖാഡ സന്യാസി സ്വാമി പവന പുത്രദാസ് ആചാര്യ സംഘമംത്തിൽ മുഖ്യ പ്രഭാഷണം നടത്തി. ഭഗവാനും ഭക്തനും, മണ്ണും വിണ്ണും എല്ലാം ഭഗവാനാകുന്ന ആത്യആത്മിക പദ്ധതിയാണ് ശബരിമല എന്ന് സ്വാമി പറഞ്ഞു. തിരുവല്ല രാമകൃഷ്ണ മഠം സന്യാസി ബ്രഹ്മശ്രീ നിർവിനാനന്ദ സ്വാമികൾ, ഇടുക്കി കട്ടപ്പന വിശ്വമാതാ ഗുരുകുലാശ്രമം മണികണ്ഠ സ്വരൂപാനന്ദ സരസ്വതി, ചിങ്ങോലി ശിവപ്രഭാകര സിദ്ധ യോഗി മഠാധിപതി രമാ ദേവി ‘അമ്മ, ആചാര്യ വിജയലക്ഷി, സത്രം ജനറൽ കൺവീനർ എസ് അജിത്കുമാർ, പ്രസിഡണ്ട് പ്രസാദ് കുഴികാല, പ്രോഗ്രാം കമ്മിറ്റി കൺവീനർ ഗോപൻ ചെന്നിത്തല, ജനറൽ സെക്രട്ടറി ബിജുകുമാർ കുട്ടപ്പൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. സത്രവേദിയിൽ എത്തിയ സന്യാസി ശ്രേഷ്ഠന്മാർ സംഘാടകർ ആദരിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മറ്റൊരു പരിപാടിയിൽ സയന്റിസ്റ് ശശികുമാർ ഹൈദരാബാദ് ശാസ്താവും ആത്മീയതയും യോഗയും ചൈതന്യവും ശാസ്ത്രവും എന്ന വിഷയത്തിൽ ക്ലാസ്സെടുത്തു. ആചാരങ്ങളുടെ ശാസ്ത്രീയതയെ കുറിച്ച് നടന്ന പ്രഭാഷണം ഏറെ ജന ശ്രദ്ധയാകർഷിച്ചു.