റാന്നി : എപ്പോഴാണോ ഏതൊരു സ്ത്രീക്കും, കുട്ടിക്കും ഏതു സമയത്തും ഭയമില്ലാതെ പുറത്തിറങ്ങി നടക്കാൻ കഴിയുന്നത് അപ്പോഴാണ് ധർമം പൂർണമായി സംരക്ഷിപ്പെടുന്നതെന്ന് ആറന്മുള രാജയോഗ സെന്റർ രാജയോഗി ഗീതാ സിസ്റ്റർ. കുട്ടികളുടയും, സ്ത്രീകളുടെയും, വയോധികരുടെയും സന്തുഷ്ടമായ ജീവിത ഇടമാണ് ധർമരാജ്യം. പരോപകാര പ്രദമായി ചെയ്യുന്ന കർമത്തിനാണ് ധർമമെന്ന് അഖില ഭാരതീയ അയ്യപ്പ ഭാഗവത മഹാസത്രത്തിൽ അവർ അഭിപ്രായപ്പെട്ടു.
ചര്യകളുടെയും ക്രിയകളുടെയും ആകെത്തുകയാണ് സംസ്കാരം. അവയെ ക്രമ പെടുത്തുന്ന വിദ്യയാണ് വ്രതം. ഇതാണ് ഭാരതീയ സംസ്കാരത്തിന്റെ അടിത്തറ. ഭാരതീയ സംസ്കാരത്തിൽ നിന്നകന്നു പോകുമ്പോഴാണ് ഐശ്വര്യം നശിക്കുന്നത്. ശബരിമല അടുത്താണെന്നതാണ് നമ്മുടെ ഭാഗ്യം. എത്രയോ അകലെനിന്നാണ് ഭക്തർ ശബരിമലയിലേക്ക് വരുന്നത്. ഭാരതീയ സംസ്കാരത്തിന്റെ അടിത്തറയായ വ്രത ശുദ്ധി ഇത്രയധികം ഭക്തർ സ്വയം ക്രമപ്പെടുത്തുന്ന മറ്റൊരു ക്ഷേത്രാചാരവുമില്ല. 41 ദിവസം അന്ന ശുദ്ധി, സംഘ ശുദ്ധി, ബ്രഹ്മചര്യം, ധർമ ബോധം എന്നിവ സംരക്ഷിച്ചു നിർത്താൻ ഒരു ഗൃഹസ്ഥാശ്രമിക്കു കഴിയുന്നു. മനുഷ്യ ജന്മം മുക്തിക്കു വേണ്ടിയുള്ളതാണ്. ജീവിച്ചിരിക്കുമ്പോൾ തന്നെ സകല ബന്ധനങ്ങളിൽ നിന്നും മുക്തി നേടണമെന്നും, അതിന്റെ പടിപടിയായുള്ള ഉയർച്ചയാണ് ശബരിമല വ്രതാചാരവും തീർഥാടന പദ്ധതിയെന്നും സിസ്റ്റർ പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സത്രം ജനറൽ കൺവീനർ അജിത് കുമാർ നെടുംപ്രയാർ, പ്രസിഡണ്ട് പ്രസാദ് കുഴികാല, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ഗോപൻ ചെന്നിത്തല, ജനറല സെക്രട്ടറി ബിജുകുമാർ കുട്ടപ്പൻ, രമേശ് മേലുകര, സുമതി ദാമോദരൻ തുടങ്ങിയവർ പങ്കെടുത്തു.