ചങ്ങനാശ്ശേരി: ആലപ്പുഴചങ്ങനാശ്ശേരി റോഡിന്റെ പുനരുദ്ധാരണ പ്രവൃത്തിയുടെ ഭാഗമായി നിര്‍മിക്കുന്ന പണ്ടാരക്കളം ഫ്ളൈ ഓവറിന്റെ ഗിര്‍ഡര്‍ കോണ്‍ക്രീറ്റ് ചെയ്യുന്ന പ്രവൃത്തി ചൊവ്വാഴ്ച രാത്രി 9 മണി മുതല്‍ 12.30 മണി വരെ നടത്തും.
നിര്‍മാണം നടക്കുന്നതിനാല്‍ ഈ ഭാഗത്തുകൂടിയുള്ള ഗതാഗതം നിരോധിച്ചു.എല്ലാ വാഹനങ്ങളും നിര്‍മാണം നടക്കുന്ന സമയത്ത് പെരുന്ന-തിരുവല്ല-അമ്പലപ്പുഴ വഴിയോ പൂപ്പള്ളി-ചമ്പക്കുളം- എസ്എന്‍ കവല വഴി ആലപ്പുഴക്കും, ആലപ്പുഴയില്‍ നിന്നുള്ള വാഹനങ്ങള്‍ അമ്പലപ്പുഴ -തിരുവല്ല വഴിയോ, എസ്എന്‍ കവല – ചമ്പക്കുളം – പൂപ്പള്ളി വഴിയോ പോകണമെന്ന് എസി റോഡ് സീനിയര്‍ പ്രൊജക്ട് മാനേജര്‍ അറിയിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കൈനകരി റോഡില്‍ മട വീണ് സഞ്ചാരയോഗ്യമല്ലാത്ത സാഹചര്യമുള്ളതിനാല്‍ ഈ റോഡിലൂടെയുള്ള ഗതാഗതം സാധ്യമല്ല.