2022 ൽ ഏറ്റവും കൂടുതൽ ആരാധകരുള്ളത്
“ബിരിയാണി”
ബിരിയാണിയുടെ ആരാധകർക്ക് സന്തോഷിക്കാനുള്ള വകയുണ്ട്.
കഴിഞ്ഞ ദിവസം സ്വിഗ്ഗി പുറത്തുവിട്ട വാർഷിക റിപ്പോർട്ടിലാണ് ബിരിയാണിക്ക് ആരാധകർ കൂടിയിട്ടുണ്ടെന്ന് അറിഞ്ഞത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഈ വർഷം സ്വിഗിയിലൂടെ ഇന്ത്യക്കാർ ഏറ്റവും കൂടുതൽ ഓർഡർ ചെയ്ത വിഭവം ബിരിയാണിയാണ്. തുടർച്ചയായി ഏഴാം തവണയാണ് ബിരിയാണി ഈ ചാർട്ടിൽ ഒന്നാമതെത്തുന്നത്.
ഈ വർഷം ഒരു സെക്കന്റിൽ ശരാശരി 2.28 ഓർഡറുകളാണ് ബിരിയാണിയെ തേടി എത്തിയിരുന്നത്. അതായത് ഒരുമിനിറ്റിൽ ഏതാണ്ട് 140 ഓളം ഓർഡറുകൾ .
ചിക്കൻ ബിരിയാണി, ചിക്കൻ ഫ്രൈഡ് റൈസ്, മസാലദോശ, പനീർ ബട്ടർമസാല, ബട്ടർ നാൻ, തന്റൂരി ചിക്കൻ തുടങ്ങിയവയാണ് ഇക്കൊല്ലം സ്വിഗിയിലൂടെ ഏറ്റവും കൂടുതൽ വിറ്റുപോയ വിഭവങ്ങൾ. പരമ്പരാഗത ഇന്ത്യൻ ശാപ്പാടിന് പുറമെ ഇറ്റാലിയൻ പാസ്ത, പീസ, മെക്സിക്കൻ ബൗൾ, സ്പൈസി റാമാൻ, സുഷി എന്നിവയും പരീക്ഷിച്ചു നോക്കാൻ ഇന്ത്യക്കാർ തയാറായിട്ടുണ്ട്.
ചെറുകടികളിൽ ഏറ്റവും കൂടുതൽ വിറ്റുപോയത് സമോസയാണ്. നാൽപതു ലക്ഷത്തിലേറെ ഓർഡറുകളാണ് സമോസയെ തേടിയെത്തിയത്. പോപ്കോൺ, പാവ്ബാജി, ഹോട് വിങ്സ്, ഫ്രഞ്ച് ഫ്രൈസ് എന്നിവയ്ക്കും ആരാധകർ ഏറെയാണ്. 27 ലക്ഷം ഓർഡറുകൾ ലഭിച്ച ഗുലാബ് ജാമുനാണ് ഏറ്റവും കൂടുതൽ വിറ്റുപോയ ഡെസേർട്ട്. റാസ്മലായിയ്ക്ക് 16 ലക്ഷം ഓർഡർ ലഭിച്ചപ്പോൾ, ചോക്കോലാവ കേക്ക് ആവശ്യപ്പെട്ടത് പത്തുലക്ഷത്തിലേറെപ്പേരാണ്. ക്ലൗഡ് കിച്ചണുകൾ വഴി ഏറ്റവും കൂടുതൽ വിറ്റുപോയത് ഉത്തരേന്ത്യൻ, ചൈനീസ് വിഭവങ്ങളാണ്.