വയലിൻ ചക്രവർത്തി ഡോ.എൽ.സുബ്രഹ്മണ്യത്തിന്റെ നേതൃത്വത്തിൽ ലക്ഷ്‌മി നാരായണ ഗ്ലോബൽ മ്യൂസിക് ഫെസ്റ്റിവൽ. സ്വരലയയുടെ ആഭിമുഖ്യത്തിൽ 21-12-22 ബുധനാഴ്ച വൈകിട്ട് ആറ് മണിക്ക് തിരുവനന്തപുരം ടാഗോർ തിയേറ്ററിൽ ഫ്യൂഷൻ മ്യൂസിക് അവതരിപ്പിക്കും.
ബോളിവുഡ് ഗായിക കവിതാ കൃഷ്ണമൂർത്തി, ഉപകരണ സംഗീതത്തിൽ വിശ്രുതനായ നോർവീജിയൻ സംഗീതജ്ഞൻ ഒയ്സ്റ്റീൻ എന്നിവർ ഉൾപ്പെടുന്ന 15 അംഗ സംഘം സംഗീത നിശയിൽ പങ്കെടുക്കും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എൽ.സുബ്രഹ്മണ്യത്തിന്റെ മക്കളായ അമ്പി സുബ്രമണ്യം വയലിനിലും ബിന്ദു സുബ്രമണ്യം വായ്പ്പാട്ടിലും മികവ് കാട്ടും. ജാസ് പിയാനോയ്സ്റ്റ് ഫ്രിജോ ഫ്രാൻസിസ്, ആൽവിൻ ഫെർണാണ്ടസ്, രമണ മൂർത്തി, പ്രസാദ് കുൽക്കർണി തുടങ്ങിയവർ സംഗീത നിശയിൽ അണിനിരക്കുമെന്ന് സ്വരലയ കേരള ചാപ്റ്റർ ചെയർമാൻ ഡോക്ടർ ജി.രാജ്മോഹനും ജനറൽ സെക്രെട്ടറി ഇ.എം.നജീബും അറിയിച്ചു.