ഹാപ്പിനസ് ഫിലിം ഫെസ്റ്റിവലിന്റെ ഭാഗമായി നടക്കുന്ന അന്തര്‍ദേശീയ ചലച്ചിത്രമേളയെ ഹൃദയത്തിലേറ്റി തളിപ്പറമ്പ് നഗരം.
ആയിരത്തിലേറെ പേരാണ് ഇന്നലെയും ഇന്നുമായി തീയേറ്ററുകളിലേക്ക് ഒഴുകി എത്തിയത്.
തളിപ്പറമ്പിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരത്തിലൊരു അന്തര്‍ദേശീയ ചലച്ചിത്രമേള വിരുന്നെത്തുന്നത്. നാടകങ്ങളെ ഏറെ സ്നേഹിക്കുന്ന തളിപ്പറമ്പ് ദേശവാസികള്‍ സിനിമയേയും സ്വീകരിച്ചതിന്റെ തെളിവാണ് ഹാപ്പിനസ് ഫിലിം ഫെസ്റ്റിവലിലെ ജനപങ്കാളിത്തം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കേരളത്തിന് പുറത്ത് വന്‍നഗരങ്ങളില്‍ മാത്രം നടത്തിയിരുന്ന ചലച്ചിത്രമേളകള്‍ നാട്ടിന്‍പുറത്തെ ജനങ്ങള്‍ക്കുകൂടി അനുഭവമാക്കിയത് ചലച്ചിത്ര അക്കാദമിയുടെ ഇടപെടലാണ്.
മൂന്നു ദിവസമായി നടക്കുന്ന മേളയില്‍ ലോകസിനിമ, ഇന്ത്യന്‍ സിനിമ, മലയാളം സിനിമ എന്നീ വിഭാഗങ്ങളിലായി 30 സിനിമകളാണ് പ്രദര്‍ശിപ്പിക്കുന്നത്. രണ്ടാംദിനം ആറ് മലയാളം സിനിമകള്‍ പ്രദര്‍ശിപ്പിച്ചു.