തിരുവനന്തപുരം: അക്കാദമികേതര പ്രവര്‍ത്തനങ്ങളിലെ മികവിന് വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയിരുന്ന ഗ്രേസ് മാര്‍ക്ക് പുനഃസ്ഥാപിക്കുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയിലെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു.
കഴിഞ്ഞ വര്‍ഷം ഗ്രേസ് മാര്‍ക്ക് അനുവദിച്ചിരുന്നില്ല. ഇക്കുറി പുനഃസ്ഥാപിക്കാനാണ് തീരുമാനം. ഗ്രേസ് മാര്‍ക്ക് വിതരണത്തിലെ അസമത്വം പരിഹരിക്കുമെന്നും മന്ത്രി പറഞ്ഞു. വിദ്യാര്‍ഥികള്‍ക്കിടയില്‍ എന്‍.എസ്.എസിന്റെ പ്രാധാന്യം അനുദിനം വര്‍ധിച്ചുവരികയാണെന്നും പാഠ്യേതര പ്രവര്‍ത്തനങ്ങളിലും സാമൂഹിക പ്രതിബദ്ധതയുള്ള പ്രവര്‍ത്തനങ്ങളിലും എന്‍.എസ്.എസ് വളണ്ടിയര്‍മാരായ വിദ്യാര്‍ഥികളുടെ സേവനം മികച്ചതാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു.