മഞ്ചേരി: മലപ്പുറം മുണ്ടുപറമ്പില്‍നിന്ന് എക്സൈസ് വകുപ്പ് കഞ്ചാവ് ചെടി കണ്ടെത്തി. സ്വകാര്യ വ്യക്തിയുടെ പറമ്പില്‍നിന്നാണ് ഏകദേശം 10 അടി നീളമുള്ള കഞ്ചാവ് ചെടി കണ്ടെടുത്തത്. സ്വത്ത് തര്‍ക്കം നിലനില്‍ക്കുന്ന സ്ഥലത്ത് ആരാണ് ചെടി പരിപാലിച്ച് വളര്‍ത്തിയതെന്ന് അറിവായിട്ടില്ലെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.ക്രിസ്മസ് – പുതുവത്സര ആഘോഷത്തിന്റെ ഭാഗമായി അബ്കാരി/ എന്‍.ഡി.പി.എസ് കുറ്റകൃത്യങ്ങള്‍ തടയാനുള്ള സ്പെഷല്‍ ഡ്രൈവിന്റെ ഭാഗമായി മഞ്ചേരി എക്സൈസ് സി.ഐ എസ്. ഷാജിയും സംഘവും നടത്തിയ പരിശോധനയിലാണ് കഞ്ചാവ് ചെടി കണ്ടെത്തിയത്. വേലിയോ സംരക്ഷണഭിത്തികളോ പറമ്പിനില്ലാത്തതിനാല് ആരാണ് നട്ടുവളര്‍ത്തിയത് എന്നതിനെക്കുറിച്ച് അന്വേഷണം നടത്തി വരികയാണെന്ന് സി.ഐ പറഞ്ഞു. തുടര്‍ നടപടികള്‍ക്കായി മലപ്പുറം എക്സൈസ് റേഞ്ച് ഓഫിസില്‍ ഹാജരാക്കി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പ്രിവന്റിവ് ഓഫിസര്‍ ആര്.പി. സുരേഷ് ബാബു, സിവില്‍ എക്സൈസ് ഓഫിസര്‍മാരായ കെ. വിനീത്, സി.ടി. അക്ഷയ്, എം.ടി. ഹരീഷ് ബാബു, വിനില്‍കുമാര്‍, ഡ്രൈവര്‍ എം. സന്തോഷ് കുമാര്‍ എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു.