കോട്ടയം : ജില്ലാ ജയിലിൽ റിമാൻഡിൽ കഴിയുന്ന പ്രതിയ്ക്ക് , ജയിലിനുള്ളിലേയ്ക്ക് എം.ഡി.എം.എ എത്തിച്ച് നൽകി. ജയിൽ അധികൃതർ നടത്തിയ പരിശോധനയിൽ എംഡി എം എ പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട കേസെടുത്ത ഈസ്റ്റ് പോലീസ് യുവതിയെ ചോദ്യം ചെയ്യുന്ന കസ്റ്റഡിയിലെടുത്തു. കോട്ടയം വെസ്റ്റ് പോലീസ് രജിസ്റ്റർ ചെയ്ത എംഡി എം എ കേസിലെ പ്രതിയ്ക്കായാണ് ജയിലിനുള്ളിൽ മരുന്ന് എത്തിച്ചു നൽകിയത്.
കഴിഞ്ഞദിവസം ഉച്ചയോടെയാണ് പ്രതിയെ കാണാൻ എത്തിയ യുവതി ജയിലിൽ വച്ച് ഇയാൾക്ക് എംഡി എം എ കൈമാറിയത്. ജയിലിനുളളിൽ ഇയാൾ എം ഡി എം എ ഉപയോഗിക്കുന്നതായി കണ്ടെത്തിയ ജയിൽ അധികൃതർ നടത്തിയ പരിശോധനയിലാണ് ഇയാളുടെ പക്കൽ നിന്നും എം.ഡി.എം.എ പിടിച്ചെടുത്തത്. ഇതിനുശേഷം ജയിൽ അധികൃതർ നടത്തിയ പരിശോധനയിൽ ജയിലിനുള്ളിൽ എത്തിയ യുവതിയാണ് ഇയാൾക്ക് എംഡി എം എ നൽകിയത് എന്ന് കണ്ടെത്തി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഓർമ്മ ജയിലിൽ അധികൃത വിവരം കോട്ടയം ഈസ്റ്റ് പോലീസിനെ അറിയിക്കുകയായിരുന്നു. തുടർന്ന് സംഭവത്തിൽ ഈസ്റ്റ് പോലീസ് കേസെടുത്തു. ഇതിനുശേഷം നടത്തിയ അന്വേഷണത്തിൽ യുവതിയെ ഈസ്റ്റ് പോലീസ് സംഘം കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. എന്നാൽ ഇതുവരെയും കേസിൽ നിർണ്ണായകമായ വിവരങ്ങൾ ഒന്നും പോലീസിന് ലഭിച്ചിട്ടില്ല. സംഭവത്തിൽ കേസെടുത്തതായി അന്വേഷണം പുരോഗമിക്കുന്നത് കോട്ടയം ഡി വൈ എസ് പി കെ.ജി അനീഷ് അറിയിച്ചു.
കഴിഞ്ഞ നവംബറിലാണ് കോട്ടയം കാരാപ്പുഴ പയ്യമ്പള്ളിച്ചിറ വീട്ടിൽ സുന്ദർ ജി (26)യെ കോട്ടയം വെസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്ടറായിരുന്ന അനൂപ് കൃഷ്ണയുടെ നേതൃത്വത്തിലുള്ള സംഘം ബംഗളൂരുവിൽ നിന്നും പിടികൂടിയത്. കേസിൽ നേരത്തെ പിടിയിലായ കോട്ടയം കാഞ്ഞിരം ചുങ്കത്തിൽ വീട്ടിൽ അക്ഷയ് സി.അജി(25) റിമാൻഡിൽ കഴിയുകയാണ്.