19കാരിക്ക് ലഹരിമരുന്ന് നൽകി കൂട്ടബലാത്സംഗം : ഇടനിലക്കാരിയായ മറ്റാെരു യുവതി കൂടി അറസ്റ്റിൽ

പ്രണയം നടിച്ച് 19 കാരിയെ ലഹരി മരുന്ന് നൽകി  കാമുകൻ ഉൾപ്പെടെ നിരവധി പേർ പീഡിപ്പിച്ച സംഭവത്തിൽ ഇടനിലക്കാരിയായ മറ്റൊരു യുവതി കൂടി അറസ്റ്റിൽ. ഇടനിലക്കാരിയായി പ്രവർത്തിച്ച എൻമകജെ സ്വദേശിനി മധൂർ  കോട്ടക്കണ്ണിയിൽ ബിപി ക്വാട്ടേർസിൽ താമസിക്കുന്ന ബീഫാത്തിമ ( 42) യെയാണ് ഡിവൈ.എസ്.പി.സതീഷ് ആലക്കലിൻ്റെ നേതൃത്വത്തിൽ വനിത പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ പി.ചന്ദ്രിക അറസ്റ്റ് ചെയ്തത്.

Advertisements

പീഡന കേസിൽ എട്ടാമത്തെ പ്രതിയാണ് അറസ്റ്റിലായ  ബീഫാത്തിമ. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു. നേരത്തെ പോലീസ് സംഘം കാമുകൻ ഉൾപ്പെടെ ഏഴ് പേരെ അറസ്റ്റ് ചെയ്തിരുന്നു. ഇവരിൽ കേസിൽ പ്രതിയായ ഉളിയത്തടുക്കയിൽ വാടക ക്വാട്ടേർസിൽ താമസിക്കുന്ന നെക്രാങ്കെ നാരം പാടി സ്വദേശിനി എസ്. ജാസ്മിനും (24), റിമാൻ്റിൽ കഴിയുകയാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പീഡനത്തിനിരയായ യുവതിയെ പ്രതികൾ ലഹരിക്ക് അടിമയാക്കിയതിനാൽ ലഹരിമോചന കേന്ദ്രത്തിൽ ചികിത്സയിൽ കഴിയുകയാണ്.
ആറ് പരാതികളിൽ ഒമ്പത് പേർക്കെതിരെയാണ് പോലീസ് ബലാത്സംഗത്തിന് കേസെടുത്തത്. 

ഇക്കഴിഞ്ഞ സപ്തംബർ ഒന്നിനാണ് സംഭവം. പ്രണയം നടിച്ച് 19 കാരിയെ വശത്താക്കിയ കാമുകൻ മംഗൽപാടിയിലെ മോഷിത് ഷെട്ടി ആണ് യുവതിയെ ആദ്യം പീഡിപ്പിച്ചത്. തുടർന്ന് സുഹൃത്തായ ഷൈനിത്കുമാറിന് യുവതിയെ കൈമാറി. യുവതിയെ പീഡിപ്പിച്ച ഇയാൾ കൈയൊഴിഞ്ഞ് ജാസ്മിന് കൈമാറുകയായിരുന്നു. തുടർന്നാണ് ലഹരിമരുന്ന് നൽകി കൂടുതൽ പേർക്ക് യുവതിയെ കാഴ്ചവെച്ചത്. മംഗ്ലൂർ ,തൃശൂർ, കോഴിക്കോട്, കാസറഗോഡ് തുടങ്ങി  പല സ്ഥലങ്ങളിലും കൊണ്ടുപോയി യുവതിയെ പീഡിപ്പിച്ചു.  ഇക്കഴിഞ്ഞ നവമ്പർ 15 വരെയുള്ള കാലയളവിൽ  പീഡിപ്പിച്ചുവെന്നാണ് വനിതാ പോലീസ് സ്റ്റേഷനിൽ നൽകിയ പരാതി.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.