കോട്ടയം : ഒരു നായർക്ക് മറ്റൊരു നായരെ അംഗീകരിക്കാനാവില്ലന്ന വിവാദ പരാമർശവുമായി ശശി തരൂർ എം.പി. മന്നം സമാധി ദിനാചരണത്തിന്റെ ഭാഗമായി ചേർന്ന നായർ മഹാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം. ഒരു നായർക്ക് മറ്റൊരു നായരെ അംഗീകരിക്കാനാവില്ലന്ന. കേരള രാഷ്ട്രീയത്തിന്റെ അനുഭവത്തിൽ താൻ ഇത് ശരി വയ്ക്കുകയാണ്. ഇത് കൃത്യമായി അനുഭവത്തിൽ വന്നതാണെന്നും അദേഹം പറഞ്ഞു.
പ്രതിപക്ഷ നേതാവ് വി.ഡി സതീശനും ശശി തരൂരും തമ്മിലുള്ള തർക്കം നില നിൽക്കുന്നതിനിടെയാണ് ഇപ്പോൾ ശശി തരൂർ വിവാദ പരാമർശം നടത്തിയത്. കോൺഗ്രസ് നേതാക്കളും എം.പി മാരും എം.എൽ.എമാരും അടങ്ങിയ വേദിയിൽ ഇരുന്നാണ് ഇദേഹം വിവാദ പരാമർശം നടത്തിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സമ്മേളനത്തിൽ സ്വാഗതം ആശംസിച്ച
എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ ശശി തരൂർ ഡൽഹി നായരാണെന്ന വിവാദ പരാമർശം തിരുത്തി. മന്നം ജയന്തി ആഘോഷത്തിന്റെ ഭാഗമായി നടന്ന നായർ സമ്മേളനത്തിൽ സ്വാഗതം ആശംസിച്ചപ്പോഴാണ് വിവാദ പരാമർശം സുകുമാരൻ നായർ തിരുത്തിയത്. ആദ്യമായി തിരുവനന്തപുരത്ത് മത്സരിക്കാൻ എത്തിയപ്പോഴാണ് വിവാദ പരാമർശവുമായി സുകുമാരൻ നായർ രംഗത്ത് എത്തിയത്. ഈ പരാമർശമാണ് ഇന്ന് അദേഹം തിരുത്തിയത്.
സുകുമാരൻ നായരുടെ പ്രസ്താവന ഇങ്ങനെ –
തരൂർ ഡൽഹി നായരാണ് എന്നാണ് അന്ന് പ്രസ്താവന നടത്തിയത്. അത് തിരുത്താനുള്ള അവസരമാണ് ഇത്. ശശി തരൂർ ഡൽഹി നായരല്ല. കേരള പുത്രനാണ്. വിശ്വപൗരനാണ്. ഇദേഹത്തോളം യോഗ്യനായ മറ്റൊരാളെ കാണാനില്ലന്നും സുകുമാരൻ നായർ പറഞ്ഞു.
മന്നം ജയന്തി ആഘോഷത്തിന്റെ ഭാഗമായി നടന്ന നായർ സമ്മേളനം ശശി തരൂർ എം.പി ഉദ്ഘാടനം ചെയ്തു. മുൻ ഡിജിപി അലക്സാണ്ടർ ജേക്കബ് അനുസ്മരണ പ്രഭാഷണം നടത്തി. എൻ എസ് എസ് പ്രസിഡന്റ് എം ശശികുമാർ യോഗത്തിൽ അധ്യക്ഷത വഹിച്ചു.