തൃശ്ശൂര്‍ പോര്‍ക്കുളത്ത് ഭിന്നശേഷിക്കാരനായ കുട്ടിക്ക് നേരെ തെരുവ് നായയുടെ ആക്രമണം

തൃശ്ശൂര്‍ പോര്‍ക്കുളത്ത് ഭിന്നശേഷിക്കാരനായ കുട്ടിക്ക് തെരുവ് നായയുടെ ആക്രമണത്തില്‍ ഗുരുതര പരിക്ക്.പോര്‍ക്കുളത്ത് വാടകയ്ക്ക് താമസിക്കുന്ന മടപ്പാട്ട് പറമ്പില്‍ അഫ്‌സലിന്റെ മകന്‍ 9 വയസ്സുള്ള ഫൈസലിനാണ് തെരുവുനായുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റത്.

Advertisements

രാവിലെ 10 മണിയോടെ വീടിന്റെ മുന്‍വശത്ത് നിന്ന് കളിക്കുകയായിരുന്ന കുട്ടിയെ തെരുവുനായ ഓടിയെത്തി ആക്രമിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. കുട്ടിക്ക് സംസാരശേഷിയും കേള്‍വിശേഷിയും ഇല്ലാത്തതിനാല്‍ ശബ്ദം ഉണ്ടാക്കാന്‍ കഴിഞ്ഞില്ല. തെരുവുനായ കുട്ടിയെ ആക്രമിക്കുന്നത് അയല്‍വാസികള്‍ കണ്ടതിനാലാണ് കുട്ടിയെ രക്ഷിക്കാനായത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തെരുവുനായുടെ ആക്രമണത്തില്‍ കൈയ്യിലും കഴുത്തിലും മുഖത്തും ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആദ്യം കുന്നംകുളം താലൂക്ക് ആശുപത്രിയിലും പിന്നീട് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. മേഖലയില്‍ കുറച്ചു ദിവസങ്ങളായി അലഞ്ഞു നടന്നിരുന്ന തെരുവ് നായയുടെ കുട്ടി കഴിഞ്ഞദിവസം വണ്ടിയിടിച്ച് ചത്തതായി പറയുന്നു. ഇതേ തുടര്‍ന്ന് അക്രമാസക്തനായ നായ ഇന്നലെ മുതല്‍ വാഹനങ്ങള്‍ക്ക് പുറകെ കുരച്ചുകൊണ്ട് ഓടിയിരുന്നു. ഈ സമയത്താണ് തെരുവുനായുടെ മുന്‍പില്‍ അകപ്പെട്ട കുട്ടിയെ നായ ആക്രമിച്ചതെന്ന് നാട്ടുകാര്‍ പറഞ്ഞു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.