ഈ വര്‍ഷത്തെ ഹജ്ജ് നടപടിയുടെ ഭാഗമായി 5 വര്‍ഷത്തേക്കുള്ള ഹജ്ജ് പോളിസി ഒരുങ്ങുന്നു. 2023 മുതല്‍ 2028 വരെയുള്ള ഹജ്ജ് പോളിസിയുടെ കരട് കേന്ദ്ര ഹജ്ജ് കമ്മിറ്റി പ്രഖ്യാപിച്ചു. ഈ കരട് രേഖയിലാണ് ഹജ്ജ് യാത്രക്കുള്ള രാജ്യത്തെ വിമാനത്തവളങ്ങളുടെ പട്ടികയുള്ളത്. രാജ്യത്താകെ 25 വിമാനത്താവളങ്ങള്‍ പരിഗണിച്ചിട്ടുണ്ട്.
കോവിഡ് നിയന്ത്രണങ്ങള്‍ മൂലം മുന്‍ വര്‍ഷങ്ങളില്‍ 10 വിമാനത്താവളങ്ങളില്‍ നിന്നായിരുന്നു ഹജ്ജ് യാത്ര. കേരളത്തില്‍ നിന്ന് കൊച്ചി മാത്രമായിരുന്നു ലിസ്റ്റില്‍ ഉണ്ടായിരുന്നത്. ഇത്തവണ കേരളത്തില്‍ നിന്ന് കൊച്ചിക്കു പുറമേ, കോഴിക്കോട് വിമാനത്താവളവും കണ്ണൂര്‍ വിമാനത്താവളവും ഉണ്ട്. മലബാര്‍ മേഖലയില്‍ നിന്നാണ് 80 ശതമാനത്തിലേറെ യാത്രക്കാരും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തീര്‍ത്ഥാടകര്‍ക്ക് ഏറെ സഹായമാകും പുതിയ തീരുമാനം.
ഹജ്ജ് അപേക്ഷ ഒരാഴ്ചയ്ക്കുള്ളില്‍ സ്വീകരിച്ചു തുടങ്ങുമെന്നാണ് സൂചന. കേന്ദ്രത്തില്‍ നിന്ന് അറിയിപ്പ് ലഭിച്ചാല്‍ തുടര്‍ നടപടികള്‍ക്ക് സംസ്ഥാന ഹജ്ജ് ഹൗസ് ഒരുക്കമാണെന്നു സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്മാന് സി.മുഹമ്മദ് ഫൈസി അറിയിച്ചു