കണ്ണൂർ: നഗരത്തിലെ 20 ഹോട്ടലുകളിൽ നിന്നു പഴകിയ ഭക്ഷണം പിടിച്ചെടുത്തു. ഹോട്ടലുകളിൽ കോർപ്പറേഷൻ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിലാണ് പഴകിയ ഭക്ഷ്യ വസ്തുക്കൾ പിടിച്ചെടുത്തത്. പരിശോധന നടത്തിയ 58 ഹോട്ടലുകളിലാണ് പരിശോധന നടന്നത്.
ബുധൻ രാവിലെ എഴുമുതലാണ് നഗരത്തിലെയും പള്ളിക്കുന്ന് പുഴാതി സോണുകളിലെയും ഹോട്ടലുകളിൽ പരിശോധന നടന്നത്. പഴകിയ ചിക്കൻ , ഫ്രൈഡ്റൈസ്, നൂഡിൽ സ് , ചോറ്, ബിഫ്, ചപ്പാത്തി, പൊറോട്ട, പുപ്പലുള്ള കേക്ക്, പഴകിയ കറി, എണ്ണ,, സലാഡ്, എന്നിവയാണ് പിടിച്ചെടുത്തതെന്ന് കോർപ്പറേക്ഷൻ ആര്യോഗ്യവിഭാഗം ഉദ്യോഗസ്ഥർ പറഞ്ഞു,
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പ്രേമ കഫേ, സിറ്റാ പാനി, ബിയിങ് വാക്ക്, സെവൻത് ലോഞ്ച്, സൂഫി മക്കാനി, ബോസ്കോ , ഹംസ ടി ഷോപ്പ്, മറാബി, ബ്ലൻഡ് കഫേ, തലശേരി റസ്റ്റോറന്റ്, കൽപ്പകറസിഡൻസി , ബേ ഫോർ , എംആർഎ യിപ്പി കൗണ്ടർ, ചാർക്കോൾ ബേ, കഫെ മലബാർ, ബെർക്ക, ഗ്രിഷ്മ , എംവികെ, സിത്താര, ടിഫിൻലാന്റ് എന്നി ഹോട്ടലുകളിൽ നിന്നാണ് പഴകിയ ഭക്ഷ്യ വസ്തുക്കൾ പിടിച്ചെടുത്തത് . ഹെൽത്ത് സുപ്പർവൈസർ പി പി ബൈജുവിന്റെ നേത്യത്വത്തിൽ ആറ് സ്ക്വാഡുകളായി തിരിഞ്ഞായിരുന്നു പരിശോധന.