അങ്കണവാടിയില്‍ ഒരൂണ്‍; ഗര്‍ഭിണിക്ക് ഇലയിട്ട് സദ്യ

അങ്കണവാടിയില്‍ ഗര്‍ഭിണികള്‍ക്ക് ഇലയിട്ട് സദ്യ കൊടുക്കുന്ന പദ്ധതിക്ക് തുടക്കമായി. വനിതാ ശിശുവികസന വകുപ്പ് കണ്ണൂര്‍ ജില്ലാതല ഐസിഡിഎസ് സെല്ലിന്റെ നേതൃത്വത്തിലാണ് ‘അങ്കണവാടിയില്‍ ഒരൂണ്‍’ പദ്ധതിക്ക് തുടക്കമിട്ടിരിക്കുന്നത്. ഗര്‍ഭിണികള്‍ക്ക് അയേണ്‍, വിറ്റാമിന്‍ ലഭ്യത ഉറപ്പ് വരുത്താനും അനീമിയ പ്രതിരോധിക്കാനും ആഴ്ചയില്‍ ഒരു ദിവസം ഇലക്കറികള്‍ അടങ്ങിയ പോഷകാഹാരം അങ്കണവാടിയില്‍ നിന്ന് ഗര്‍ഭിണികള്‍ ഒത്തുചേര്‍ന്ന് കഴിക്കലാണ് പദ്ധതി.

Advertisements

പരീക്ഷണാര്‍ത്ഥമായി ആദ്യ ഘട്ടത്തില്‍ കുറച്ച് അങ്കണവാടികളിലാണ് പദ്ധതി നടപ്പിലാക്കിയത്. രണ്ടാം ഘട്ടത്തില്‍ പദ്ധതി വിപുലീകരിക്കും. ജില്ലയില്‍ 2504 അങ്കണവാടികളാണുളളത്. ഒരു പഞ്ചായത്തില്‍ ഒരു അങ്കണവാടി എന്ന നിലയിലാണ് പദ്ധതി നടപ്പിലാക്കിയത്. ഇതിലൂടെ അതത് പ്രദേശത്തെ ഗര്‍ഭിണികളുടെ കൂട്ടായ്മ ഉണ്ടാക്കുക എന്ന ലക്ഷ്യവുമുണ്ട്. നാട്ടില്‍ സാധാരണയായി ലഭിക്കാറുള്ള മുരിങ്ങയില, ചീര, വാഴക്കൂമ്പ് തുടങ്ങിയ വിഭവങ്ങളാണ് ഉള്‍പ്പെടുത്തിയത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പദ്ധതിക്ക് പ്രത്യേക ഫണ്ടൊന്നും അനുവദിച്ചിട്ടില്ല. പ്രാദേശികമായ സഹകരണത്തോടെ ആണ് നടപ്പാക്കുന്നത്. നാഷണല്‍ ന്യൂട്രീഷന്‍ മിഷന്റെ ഭാഗമായി ഓരോ ജില്ലയിലും നൂതനമായ ആശയങ്ങള്‍ വെക്കാറുണ്ട്. അതിന്റെ ഭാഗമായാണ് ജില്ലാ ഐസിഡിഎസ് സെല്‍ ഈ പദ്ധതി മുന്നോട്ട് വെച്ചത്.

Hot Topics

Related Articles