അച്ഛന് ശുക്ര ദശയാണ് എന്ന് മകൾ പറഞ്ഞതിന് ശേഷമാണ് ആ വലിയ നഷ്ടം എനിക്ക് ഉണ്ടായത്; ജഗദീഷ് തുറന്നു പറയുന്നു

തിരുവനന്തപുരം: ജഗദീഷ് എന്ന നടന് മലയാള സിനിമയിലും മലയാളികളുടെ ഇടയിലും ഒരു പ്രത്യേക സ്ഥാനമുണ്ട്. ഒരു നടൻ എന്നതിലുപരി അദ്ദേഹം ഒരു അധ്യാപകൻ കൂടിയായിരുന്നു.

Advertisements

അദ്ദേഹത്തിന്റെ ഭാര്യ രമ വളരെ അപ്രതീക്ഷിതമായി ഈ ലോകത്തുനിന്ന് വിടപറഞ്ഞത് വളരെ വലിയ ഞെട്ടലാണ് അന്ന് ആരാധകരിൽ ഉണ്ടാക്കിയത്. ആറു വർഷത്തെ രോഗകാലത്തോടാണ് ഡോ രമ ഈ കഴിഞ്ഞ ഏപ്രിലിൽ വിടപറഞ്ഞത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഒരു താര പത്നി ആയിരുന്നിട്ട് കൂടിയും രമയെ നമ്മൾ അങ്ങനെ പൊതുവേദികളിൽ ഒന്നും തന്നെ കണ്ടിരുന്നില്ല. അവർ വളരെ പ്രശസ്തയായ ഡെപ്യൂട്ടി പൊലീസ് സർജൻ ആയിരുന്നു.

ഇപ്പോഴിതാ അദ്ദേഹം തന്റെ കുടുംബത്തെ കുറിച്ച് ഒരുകോടി എന്ന പരിപാടിയിൽ പങ്കെടുക്കവെ പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ, എനിക്ക് രണ്ട് പെൺ മക്കളാണ്. രണ്ടാളും സര്‍ക്കാര്‍ ഉദ്യോഗസ്ഥരാണ്. രണ്ടുപേരും ഡോക്ടേഴ്സാണ്. ഒരാള്‍ ചെന്നൈയിലും ഒരാള്‍ തിരുവനന്തപുരത്തുമായി ജോലി ചെയ്യുന്നു.

ചെന്നൈയിലുള്ള ആളുടെ ഭര്‍ത്താവ് പോലീസ് കമ്മീഷണറാണ്. മറ്റെയാളുടെ ഭര്‍ത്താവ് ഡോക്ടറാണ്. ഞാൻ ഇപ്പോൾ എന്റെ മക്കളെ ഓർത്ത് അഭിമാനിക്കുന്നുണ്ട് എങ്കിൽ അതിനു കാരണ എന്റെ രമ ആണ്.

അവളാണ് അവരെ പഠിപ്പിച്ചതും അവരുടെ കൂടെ തന്നെ നിന്ന് എല്ലാം നോക്കിക്കണ്ടു ചെയ്തതും. അതേസമയം, തന്റെ മൂത്ത മോള്‍ക്ക് കുറച്ച് ജോത്സ്യമൊക്കെ വശമുണ്ടെന്നും അദ്ദേഹം പറയുന്നു.

അച്ഛാ, ഇനി അച്ഛന്റെ സമയമാണ് വരുന്നതെന്ന് റോഷാക്കിന് മുമ്പ് മോള്‍ പറഞ്ഞിരുന്നു. അച്ഛന് ശുക്രദശയാണ് എന്ന് അവൾ പറഞ്ഞ സമയത്താണ് എന്റെ ജീവിതത്തിലെ ആ വലിയ നഷ്ടവും. എന്റെ രമ എന്നെ വിട്ടുപോയത്. അച്ഛന് നല്ല നേട്ടം വരുമെന്ന് മൂത്ത മോള്‍ പറഞ്ഞപ്പോള്‍ കിളി ജോത്സ്യം എന്ന് പറഞ്ഞ് ഇളയ മോള്‍ കളിയാക്കിയിരുന്നു എന്നും ജഗദീഷ് പറയുന്നുണ്ട്.

അതുപോലെ എന്റെ മക്കളിൽ ഒരാൾ തിരുവനന്തപുരത്തെ മെന്റൽ ഹോസ്പിറ്റലിലെ സെക്യാട്രിസ്റ്റ് ആണ്. മകളെ എന്തിനാണ് മനശാസ്‌ത്രം പഠിപ്പിക്കാൻ വിട്ടത് എന്ന് എന്നോട് ചോദിച്ചവരുണ്ട്, അവരോട് ഞാൻ പറഞ്ഞൂ എനിക്കെന്തെങ്കിലും ആവശ്യം വന്നാല്‍ ആള് വേണ്ടേ എന്നായിരുന്നു താന്‍ നല്‍കിയ മറുപടി എന്നും ഏറെ രസകരമായി അദ്ദേഹം പറയുന്നു. അതുപോലെ മകളെ മെന്റൽ ഹോസ്പിറ്റലിൽ ഡ്രോപ്പ് ചെയ്യാൻ പോകുമായിരുന്നു.

അങ്ങനെ അടുപ്പിച്ച് എന്നെ അവിടെ കണ്ട ഒരാളെ എന്റെയൊരു സുഹൃത്തിനോട് പറഞ്ഞു. ജഗദീഷിന് എന്തോ പ്രശ്നമുണ്ട്, ഇന്നലെയും ഇന്നും മെന്റല്‍ ഹോസ്പിറ്റലില്‍ കണ്ടു എന്ന് പറഞ്ഞു. അങ്ങനെ അവർ എന്നെ വിളിച്ച് കാര്യം തിരക്കി, അപ്പോൾ മകളെ അവിടെ ഡ്രോപ്പ് ചെയ്യാൻ പോയതാ അവർക്ക് അവിടേക്ക് ഡ്രൻസ്ഫർ കിട്ടിയെന്നും താൻ പറഞ്ഞപ്പോഴാണ് അവർക്ക് ബോധ്യമായത് എന്നും ജഗദീഷ് പറയുന്നു.

Hot Topics

Related Articles