വിദേശത്തേക്ക് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെന്ന പരാതിയില്‍ തളിപ്പറമ്പ് ചിറവക്കിലെ സ്റ്റാര്‍ ഹൈറ്റ് കണ്‍സള്‍ട്ടന്‍സി എന്ന സ്ഥാപനത്തിനെതിരെ വീണ്ടും പരാതി. സ്ഥാപനത്തിന്റെ ഉടമകളായ പി.പി. കിഷോര്‍കുമാര്‍, കിരണ്‍കുമാര്‍ എന്നിവര്‍ക്കെതിരെയാണ് പരാതി. കുടുക്കിമൊട്ട സ്വദേശി എം അശ്വന്ത് , നെല്ലിപ്പറമ്പ സ്വദേശികളായ ഷാജി, കെ. പുഷ്പ, കാസര്‍കോട് സ്വദേശി സി ജോ ജോസഫ് ചാക്കോ , എന്നിവരാണ് തളിപ്പറമ്പ് പോലീസില്‍ പരാതി നല്‍കിയത്.
അശ്വന്തിന്റെ കൈയ്യില്‍ നിന്നും 5.25 ലക്ഷം രൂപയും വിദേശത്ത് ക്ലീനിംങ് ജോലി വാഗ്ദാനം ചെയ്ത് ഷാജിയുടെ കൈയ്യില്‍ നിന്നും 1.20 ലക്ഷം രൂപയും പുഷ്പയുടെ മകന് ഖത്തറില്‍ ജോലി വാഗ്ദാനം ചെയ്ത് 60000 രൂപയും സിജോ ജോസഫ് ചാക്കോയുടെ കൈയ്യില്‍ നിന്നും 5.75 ലക്ഷം രൂപയുമാണ് പ്രതികള്‍ തട്ടിയത്. പറഞ്ഞ കാലാവധി കഴിഞ്ഞിട്ടും പണമോ വിസയോ നല്‍കാതായതോടെയാണ് പണം നല്കിയവര് പോലീസില്‍ പരാതി നല്‍കിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നേരത്തെ കണ്ണൂര്‍ – കാസര്‍കോട് ജില്ലകളില്‍ നിന്നുള്ള 6 പേര് സ്റ്റാര്‍ ഹൈറ്റ് കണ്‍സള്‍ട്ടന്‍സിക്കെതിരെ പരാതി നല്‍കിയിരുന്നു.
ഈ ട്രാവല്‍ ഏജന്‍സിക്കെതിരെ നിരവധി പേര് രംഗത്ത് വന്നിട്ടുണ്ട്. ഇവരുടെ തട്ടിപ്പിന് ഇരയായ വയനാട് സ്വദേശി ആത്മഹത്യ ചെയ്ത സംഭവവും ഉണ്ടായിട്ടുണ്ട്. സംസ്ഥാനത്തൊട്ടാകെ 100 ഓളം പേരില്‍ നിന്നും വിസ വാഗ്ദാനം ചെയ്ത് കോടികള്‍ കിഷോര്‍ കുമാറും കിരണ്‍കുമാറും തട്ടിയിട്ടുണ്ടെന്നാണ് വിവരം.