മുംബൈ : ഇന്ത്യൻ ബോക്സ് ഓഫീസിൽ ചരിത്രം സൃഷ്ടിച്ച പ്രശാന്ത് നീൽ സംവിധാനം ചെയ്ത ചിത്രമാണ് കെ ജി എഫ്. പാൻ ഇന്ത്യൻ ചിത്രമായ കെ ജി എഫിന് അഞ്ചു ഭാഗങ്ങൾ ഉണ്ടാകുമെന്ന് നിർമ്മാതാക്കളായ ഹോംബാലെ ഫിലിംസ് മുൻപ് പ്രഖ്യാപിച്ചിരുന്നു. പുതിയ റിപ്പോർട്ട് അനുസരിച്ച് അഞ്ചാം ഭാഗത്തിന് ശേഷം യഷ് ആയിരിക്കില്ല റോക്കി ഭായ്. ജെയിംസ് ബോണ്ട് സീരിസുപോലെ നായകൻമാർ മാറണം എന്നാണ് ആഗ്രഹമെന്ന് ചിത്രത്തിന്റെ നിർമ്മാതാവ് വിജയ് കിർഗന്ദൂർ പറഞ്ഞു.
കെ.ജി.എഫിന്റെ മൂന്നിന്റെ പ്രീ പ്രൊഡക്ഷൻ ജോലികൾ ആരംഭിച്ചിട്ടില്ലെന്ന് നിർമ്മാതാവ് അറിയിച്ചിരുന്നു. എന്തെങ്കിലും അപ്ഡേറ്റ് 2025ലെ പ്രതീക്ഷിക്കേണ്ടതുള്ളു. കെ.ജി.എഫ് 3 2026ന് പുറത്തിറങ്ങുമെന്നാണ് വിവരം. 2018ലാണ് കെ ജി എഫിന്റെ ഒന്നാം ഭാഗം പുറത്തിറങ്ങിയത്. കർണാടകയിലെ കോളാർ ഗോൾഡ് ഫീൽഡിൻറെ പശ്ചാത്തലത്തിൽ ഒരുക്കിയ മാസ് ആക്ഷൻ ത്രില്ലർ ചിത്രമാണ് ഇത്. ഇതിന്റെ രണ്ടാം ഭാഗം ഏപ്രിൽ 14 2022ലാണ് പുറത്തിറങ്ങിയത്. കെ ജി എഫിന്റെയും നായകൻ റോക്കിയുടെയും കഥ തുടരുമെന്ന സൂചന നൽകിയാണ് സിനിമയുടെ രണ്ടാം ഭാഗം അവസാനിച്ചത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അതേസമയം കെ ജി എഫിന്റെ സംവിധായകൻ പ്രശാന്ത് നീൽ ‘സലാർ’ എന്ന ചിത്രത്തിന്റെ ജോലികളിലാണ്. പ്രഭാസ് നായകനായി എത്തുന്ന സലാറിൽ പൃഥ്വിരാജ് ആണ് മറ്റൊരു താരം. ശ്രുതി ഹാസൻ നായികയായി എത്തുന്നു.